ബഹുമാനം കുറഞ്ഞാല്‍ ‘ബ്രഹ്മരക്ഷസ് ’ സകലതും ചുട്ട് ചാമ്പലാക്കുമോ ?

വെള്ളി, 10 ഓഗസ്റ്റ് 2018 (18:04 IST)
‘ബ്രഹ്മരക്ഷസ് ’ എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. വിശ്വാസങ്ങളും അതിനൊപ്പം അന്ധവിശ്വാസങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള സമൂഹത്തിലാണ് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്. അതിനാല്‍ തന്നെ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ എളുപ്പമാണ്.

ഇതേ മാര്‍ഗം തന്നെയാണ് ‘ബ്രഹ്മരക്ഷസ് ’ എന്ന കഥയ്‌ക്കു പിന്നിലുള്ളത്. ബ്രാഹ്മണ കുലത്തില്‍ ജനിച്ചവരുമായി ബന്ധപ്പെട്ട ഒന്നാണിത്.

ജാതി വ്യവസ്ഥ നിലനിന്നിരൂന്ന കാലത്ത് സമൂഹത്തില്‍ ഉന്നതരായി ജീവിച്ചവരാണ് ബ്രാഹ്മണര്‍. കാലം മാറിയതോടെ ബ്രാഹ്മണ കുടുംബങ്ങള്‍ ക്ഷയിക്കുകയും കൈക്കലാക്കി വെച്ചിരുന്ന ഭൂമിയും സ്വത്തുക്കളും മറ്റുള്ളവര്‍ നേടിയെടുക്കുകയും ചെയ്‌തു.

സമൂഹത്തിലുണ്ടായിരുന്ന വിലയും ബഹുമതിയും പോകുമെന്ന് വ്യക്തമായതോടെ ബ്രാഹ്മണര്‍ മെനഞ്ഞുണ്ടാക്കിയ വിശ്വാസമാണ് ബ്രഹ്മരക്ഷസ് എന്നത്. ബ്രാഹ്‌മണന്‍ പൂര്‍ണ്ണമായോ അല്ലാതെയോ ഇല്ലാതായാല്‍ ഭൂമിയില്‍ ബ്രാഹ്മണശാപം ഉടലെടുക്കും. ഈ ദുരിതം നല്‍കുന്നത് ബ്രഹ്മരക്ഷസ് ആണെന്നുമാണ് കഥ.

സമൂഹത്തിലുള്ള മതിപ്പും വിലയും അകന്നു പോകാതിരിക്കാനും സാധാരണക്കാരടക്കമുള്ളവരെ ഭയപ്പെടുത്തി ഒന്നാമനായി നില്‍ക്കാനും പില്‍ക്കാലത്ത് സ്രഷ്‌ടിക്കപ്പെട്ടതാണ് ബ്രഹ്മരക്ഷസ് എന്ന വിശ്വാസവും കഥയും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍