പിറന്നാൾദിനത്തിൽ ഈ വഴിപാട് കഴിപ്പിക്കൂ, ഒപ്പം ഗണപതിയേയും പ്രീതിപ്പെടുത്തൂ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (14:13 IST)
പിറന്നാൾ ദിനത്തിൽ അമ്പലങ്ങളിൽ പോയി വഴിപാടുകൾ കഴിപ്പിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗംപേരും. പുഷ്‌പാഞ്ജലി, പായസം അങ്ങനെ നീളുന്നു വഴിപാടുകൾ. എന്നാൽ പിറന്നാൾ ദിനത്തിൽ നടത്താൻ ഉത്തമമായ ഒരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണയായി നടത്താറുള്ളത്. 
 
ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കുന്നതും ഉത്തമമാണ്. മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് .ധാരയുടെ  പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്. 
 
ശിവന് ധാര നടത്തുന്നതിനൊപ്പം ഗണപതി ഹോമം നടത്തുന്നതും നല്ലതാണ്. എന്ത് ശുഭകാര്യങ്ങൾ ചെയ്യുമ്പോഴും ഗണപതിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article