പ്രണയ പങ്കാളിയ്ക്ക് സമ്മാനം നൽകാൻ ഒരുങ്ങുകയാണോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (15:35 IST)
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, പ്രണയ പങ്കാളിയ്ക്കുമെല്ലാം പല സാഹചര്യങ്ങളിൽ നമ്മൾ സമ്മാനങ്ങാൾ നൽകാറുണ്ട്. സമ്മാനങ്ങൾ ലഭിയ്ക്കുന്നതും നൽകുന്നതുമെല്ലാം മനസിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നൽ ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില വസ്തുക്കൾ നമ്മൾ സമ്മാനമായി നൽകുന്നത് നമുക്ക് തന്നെ ദോഷം ചെയ്തേക്കാം. എന്നാൽ ഇത് ഓരോ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പൊതുവായി ചില വസ്തുക്കൾ സമ്മാനമായി നൽകരുത് എന്ന് ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. 
 
നമ്മുടെ രൂപം പ്രതിഫലിക്കുന്ന വസ്തുക്കൾ സമ്മാനമായി നൽകുന്നതിന് നല്ലതല്ല. സമ്മാനം നൽകാനായി വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അത് കണ്ണാടിയോ, ചില്ലുകൊണ്ടുള്ള വസ്തുക്കളോ അല്ലെന്ന് ഉറപ്പ് വരുത്തണം. ഇത് നൽകുന്നതിലൂടെ നമ്മൾക്ക് വന്നു ചേരേണ്ട സൌഭാഗ്യങ്ങളും സമ്മാനം സ്വീകരിക്കുന്ന ആ‍ളിലേക്ക് നിങ്ങും എന്നാണ് വാസ്തു പറയുന്നത്. ഇതുപോലെ നൽകാനും സ്വീകരിക്കാനും പാടില്ലാത്ത മറ്റൊന്നാണ് തൂവാലകൾ. ഇത് നൽകിയ ആളും സ്വീകരിച്ച ആളും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ ഇവ അത്യാവശ്യമായി സ്വികരിക്കേണ്ട ഘട്ടങ്ങളിൽ ഒരു നാണയത്തുട്ട് തിരികെ നൽകി മാത്രമേ സ്വീകരിക്കാവൂ. 

അനുബന്ധ വാര്‍ത്തകള്‍

Next Article