പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചുവെന്നാണ് ഐതീഹ്യം.