അനാരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയില്ലാത്ത ജീവിതക്രമവുമാണ് പലപ്പോഴും ലംഗീക പ്രശ്നങ്ങളുടെ പ്രധാന കാരണം. ദിനംപ്രതി ലംഗീക രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ദിച്ച് വരികയാണ്. ഇത്തരത്തിലുള്ള രോഗമുള്ളവര്‍ക്ക് പ്രതീക്ഷയായിരിക്കുകയാണ് സ്പെയിനില്‍ നിന്നും പുറത്ത് വരുന്ന ഒരു വാര്‍ത്ത. പുരുഷന്മാരുടെ ചര്‍മ്മത്തില്‍ നിന്നും കൃത്രിമബീജം നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയിക്കുകയാണ് സ്പെയിനിലെ ഒരു കൂട്ടം ഗവേഷകര്‍. പുരുഷന്റെ ചര്‍മ്മത്തില്‍ നിന്നും കൃത്രിമ ബീജം നിര്‍മ്മിക്കുക മാത്രമായിരുന്നു ഇവരുടെ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഇവരുടെ കണ്ടെത്തല്‍ നിരവധി ലംഗീക രോഗങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കൃത്രിമ ബീജ സങ്കലനത്തില്‍ വിജയ സാധ്യത വളരേ കുറവാണ്. ലൈംഗികോല്‍പാദനത്തിലെ അണ്‌ഡ-ബീജ സങ്കലനം എന്ന സങ്കീര്‍ണമായ ചില പരീക്ഷണം കൂടി ഇത്തരം കൃത്രിമ ബീജങ്ങള്‍ ഉപയോഗിച്ച് നടത്തേണ്ടതുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പൂര്‍ണ വിജയമാണോ എന്ന് പറയാന്‍ സാധിക്കൂ.
കാര്‍ലോസ് സൈമണ്‍ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. വാലന്‍സിയ ഇന്‍ഫേര്‍ട്ടിലിറ്റി സ്ഥാപനത്തിലെ ശാസ്ത്രവിഭാഗം തലവനാണ് കാര്‍ലോസ്. ലംഗീകരോഗങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ലോസിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്തിയത്.
ഗവേഷണത്തിന്റെ ഭാഗമായി ആറ് പേരുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച കോശങ്ങളാണ് പരീക്ഷണ വിധേയമാക്കിയത്. പ്രത്യേക രീതിയില്‍ ക്രമീകരിച്ച ലാബില്‍ സൂക്ഷിച്ച കോശത്തില്‍ ഒരു മാസത്തിന് ശേഷം വ്യക്തമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കോശങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം വികസിക്കുന്നതായി കണ്ടു. ഇത്തരത്തില്‍ വികസിക്കുന്ന കോശം മനുഷ്യ ശരീരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ഇത് ബീജമായി രൂപാന്തരം സംഭവിക്കുമെന്ന് പരീക്ഷണത്തില്‍ വ്യക്തമായി.
‘ഇപ്പോള്‍ നടന്നത് ആദ്യ ഘട്ടമാണ്. കൂടുതല്‍ പരീക്ഷണത്തിലൂടെ മാത്രമെ ഇതിനെ യഥാര്‍ത്ഥ ബീജമായി മാറ്റാന്‍ കഴിയു’- കാര്‍ലോസ് സൈമണ്‍ പറഞ്ഞു. പ്രത്യുല്‍പ്പാദന രംഗത്ത് പുതിയ പരീക്ഷണം ഒരു കുതിച്ചു ചാട്ടം തന്നെയാണ്. പ്രധാനമായും അമേരിക്കയിലേയും ബ്രിട്ടനിലേയും ദമ്പതികള്‍ക്ക് പുതിയ കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്. കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 10 മുതല്‍ 15 ശതമാനം ദമ്പതിമാരും പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉള്ളവരാണ്. ബ്രിട്ടനിലെ ഏഴില്‍ ഒരാള്‍ക്ക് ഇത്തരത്തിലുള്ള ലംഗീകപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത്തരം കണക്കുകള്ളാണ് സൈമണിനെ കൃത്രിമബീജം നിര്‍മ്മിക്കാനുള്ള പരീക്ഷണത്തിലേക്ക് നയിച്ചത്.