ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം രാത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഭൂരിഭാഗം ആളുകളും രാത്രി സമയം തന്നെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി തന്നെയാണെന്നാണ് ശാസ്‌ത്രവും പറയുന്നത്. ഇതിന് അടിസ്ഥാനമായി പല വിശദീകരണങ്ങളും ശാസ്ത്രം നിരത്തുന്നുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
നമ്മുടെ ശരീരം റിലാക്‌സേഷന്‍ മൂഡിലേക്ക് പോകുന്ന സമയമാണ് രാത്രി. അതായത് തലയിലെ എല്ലാ ഭാരങ്ങളും ഒഴിച്ചു വെക്കുന്ന സമയം. അതുകൊണ്ടു തന്നെ നല്ല മൂഡിലേയ്‌ക്കു വരാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ഏറ്റവും മികച്ച സമയവും ഇതു തന്നെയാണ്. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുകയും അതു വഴി നല്ല ഉറക്കം ലഭിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതുപോലെ ഇരുട്ടില്‍ പങ്കാളിയുടെ ശരീരത്തിന്റെ ദോഷവശങ്ങള്‍ നമ്മളെ അലോസരപ്പെടുത്തില്ല. മാത്രവുമല്ല, തങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം മാറുകയും ചെയ്യും. തന്റെ ശരീരത്തെക്കുറിച്ച് പങ്കാളി എന്തുകരുതുമെന്ന ചിന്ത പലരേയും സെക്‌സില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിക്കും. എന്നാല്‍ രാത്രിയിലെ സെക്സില്‍ ഈ ഒരു പ്രശ്നം ഉണ്ടാകാന്‍ സാധ്യത തീരെയില്ലതാനും.
പങ്കാളിയുടെ സ്‌പര്‍ശനം നല്ല രീതിയില്‍ ആസ്വദിയ്‌ക്കാന്‍ കഴിയുന്നത് രാത്രി സമയത്തുള്ള ലൈംഗിക ബന്ധത്തിലാണെന്നാണ് പല ദമ്പതിമാരും സാക്ഷ്യപ്പെടുത്തുന്നത്. ചുറ്റുപാടുമുള്ള ഇരുട്ടില്‍ ശരീരത്തിനു തോന്നുന്ന സ്വാഭാവികപ്രേരണയാണ് ഇതെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുപോലെ രാത്രിയില്‍ സെക്‌സിനു ശേഷം സ്‌ത്രീയ്‌ക്കു കൂടുതല്‍ വിശ്രമം ലഭിക്കുന്നു. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.