ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ... വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കൂ !

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (12:14 IST)
നമ്മുടെ മോശം ജീവിതരീതിയും തീരെ ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമായാണ് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. പലരെയും വിഷമത്തിലാക്കുന്ന ഒരു പ്രശ്നമാണ് ഇത്. മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ ഗൗരവമേറിയതാണ് ഒന്നാണ് വയറിലെ കൊഴുപ്പ്. വളരെ അപകടകരമായ ഒന്നാണ് ഇത്. വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളില്‍ ദോഷകരമായ ഹോര്‍മോണുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. എന്നാല്‍ ചില പ്രകൃതിദത്തമായ വഴികളിലൂടെ ഇത്തരം കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. എന്തെല്ലാമാണ് അത്തരം മാര്‍ഗങ്ങളെന്ന് നോക്കാം. 
 
വെള്ള അരി അഥവാ വൈറ്റ് റൈസുകൊണ്ടുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കണം. ഇതിനു പകരമായി മട്ടയരിയോ ബ്രൗണ്‍ ബ്രെഡോ, ഓട്‌സോ അല്ലെങ്കില്‍ ഗോതമ്പ് ആഹാരങ്ങളോ ശീലമാക്കണം. അതുപോലെ മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തിലെ തുടകള്‍, അടിവയര്‍ എന്നീ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമായേക്കും. അതുപോലെ കഴിയുന്നിടത്തോളം മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. 
 
വയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള ഏറ്റവും മികച്ച ചികിത്സകളില്‍ ഒന്നാണ് നാരങ്ങവെള്ളം. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നതു മൂലം ശരീര പോഷണത്തിനും കുടവയര്‍ കുറയാനും കൊഴുപ്പുകള്‍ ഇല്ലാതാക്കാനും സഹായിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ഇതിനുള്ള ഒരു പ്രതിവിധിയാണ്. ധാരാളം വെള്ളം കുടിക്കുന്നതുമൂലം ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം അകറ്റുകയും ചെയ്യുന്നു. ദിവസവും രാവിലെയും വൈകുന്നേരവും ധാരാളം പഴങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും പ്രദാനം ചെയ്യും. 
 
രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും രാവിലെ കഴിക്കുക. തുടര്‍ന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക. ഇതുമൂലം നിങ്ങളുടെ ഭാരം കുറയുകയും ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയയെ സുഗമമാക്കി നടത്തുകയും ചെയ്യും. അതുപോലെ ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിങ്ങനെയുള്ള സുഗന്ധ വ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്. ഈ സുഗന്ധ വ്യഞ്ചനങ്ങള്‍ക്കെല്ലാം നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. അവ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും കൊഴുപ്പ് അകറ്റുകയും ചെയ്യും.
Next Article