ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ഈ ജ്യൂസ് പതിവാക്കൂ!

Webdunia
വെള്ളി, 11 ജനുവരി 2019 (10:47 IST)
വന്ധ്യത ഇന്നത്തെക്കാലത്ത് വർദ്ധിച്ചുവരുന്ന ഒന്നാണ്. സ്‌ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ് വന്ധ്യത വർദ്ധിക്കുന്നത്. എന്നാൽ പുരുഷന്മാരിലുണ്ടാകുന്ന വന്ധ്യത പെട്ടെന്നൊന്നും തിരിച്ചറിയാൻ കഴിയില്ല. ജന്മനാ ഉള്ള ശാരീരിക പ്രശ്നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നതിന് കാരണമാണ്.
 
പ്രശ്‌നങ്ങൾ ശരിയായ സമയത്ത് കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്. കൂടാതെ ഭക്ഷണത്തിലൂടെ പുരുഷന്മാരിലെ വന്ധ്യത തടയാൻ കഴിയും. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്.
 
അങ്ങനെ സ്‌പേം കൗണ്ട് കൂട്ടാനും പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക ജ്യൂസ്. ഇത് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുക. ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. 
 
മാത്രമല്ല പല വിധത്തില്‍ പുരുഷനില്‍ അറിയാതെയുണ്ടാവുന്ന ലൈംഗിക രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article