ഒരു പ്രത്യേക പൊസിഷനുവേണ്ടി ഇണ നിര്‍ബന്ധിക്കുന്നുണ്ടോ? നിങ്ങള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു!

Webdunia
വ്യാഴം, 10 ജനുവരി 2019 (18:51 IST)
ബെഡ്‌റൂം ഒരു പാഠശാലയാണ്. അവിടെ, സെക്സിലൂടെ പഠിക്കുന്നത് ജീവിതത്തിന്‍റെ പാഠങ്ങളാണ്. തെറ്റുകളും അബദ്ധങ്ങളും പിണയുന്നയിടമാണ് കിടപ്പറ. പറ്റിയ അബദ്ധത്തിന്‍റെ പേരില്‍ പങ്കാളിയെ ശിക്ഷിക്കാനല്ല, സ്നേഹത്തിലൂടെ അനുഭൂതിയുടെ ആഴക്കയത്തിലേക്ക് പ്രലോഭിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. 
 
ബെഡ്‌റൂമിലെ പുരുഷന്‍റെ പെരുമാറ്റം ആ കുടുംബത്തിന്‍റെ താളത്തെ സ്വാധീനിക്കും. ബെഡ്‌റൂമില്‍ അവസാനം ഉയരുന്നത് ആനന്ദത്തിന്‍റെയും സ്നേഹത്തിന്‍റെയും ചിരിയാണെങ്കില്‍ ആ കുടുംബബന്ധം എന്നും താളം തെറ്റാതെ നിലനില്‍ക്കും. എന്നാല്‍ കരച്ചിലിന്‍റെയും അതൃപ്തിയുടെയും പശ്ചാത്തലത്തിലാണ് ഒരു രാത്രി അവസാനിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ ആ കുടുംബം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നുള്ളത് തീര്‍ച്ചയാണ്.
 
സെക്സിലെ സന്തോഷത്തിന്‍റെ താക്കോല്‍ പുരുഷന്‍റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ബെഡ്‌റൂമില്‍ പുരുഷന്‍ സ്ത്രീയ്ക്ക് സമര്‍പ്പിക്കപ്പെട്ടവനാണ്. അവിടെ മേല്‍ക്കോയ്‌മയുടെയോ ധാര്‍ഷ്ട്യത്തിന്‍റെയോ സ്വരം ഉയരാന്‍ പാടില്ല. അനുസരണയും സ്നേഹവും കീഴടങ്ങലും ഒരു നാണക്കേടായി കരുതേണ്ടതുമില്ല. 
 
സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു കാര്യത്തിനും ഇണയെ നിര്‍ബന്ധിക്കാനോ അടിച്ചേല്‍പ്പിക്കാനോ പുരുഷന്‍ ശ്രമിക്കരുത്. ലൈംഗിക ബന്ധത്തിനുള്ള മൂഡിലല്ല പങ്കാളി ഉള്ളതെങ്കില്‍ ആ മൂഡിലേക്ക് കൊണ്ടുവരാന്‍ സാവധാനം ശ്രമിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടത്. 20 മിനിറ്റെങ്കിലും ‘ഫോര്‍‌പ്ലേ’ വേണ്ടിവന്നാലും പുരുഷന്‍ അക്ഷമ കാട്ടരുത്. 
 
സ്ത്രീയുടെ അനുവാദത്തോടു കൂടി മാത്രമേ അവരുടെ ദേഹത്ത് സ്പര്‍ശിക്കാവൂ. സ്ത്രീശരീരത്തെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം. ക്ഷമയില്ലായ്മയുടെ ഫലമായി പലപ്പോഴും പുരുഷന്‍ ഒരു ഏകാധിപതിയുടെ ഭാവത്തോടെ പെരുമാറുന്നതുകൊണ്ടാണ് സെക്സ് വേദനാജനകമായ അനുഭവമായി മാറുന്നത്. 
 
ഏതെങ്കിലും ഒരു പ്രത്യേക പൊസിഷനു വേണ്ടി ഇണയെ നിര്‍ബന്ധിക്കുമ്പോള്‍ അവരുടെ ഇഷ്ടം കൂടി കണക്കിലെടുക്കണം. സെക്സ് സിനിമകളിലും വെബ്സൈറ്റുകളിലും കാണുന്ന വൈകൃതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ലൈംഗിക ജീവിതത്തെ തകര്‍ക്കും. ഏത് മൂവ്‌മെന്‍റും പങ്കാളി ആസ്വദിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും അതിനായി പരിശ്രമിക്കുകയും വേണം.
 
സന്തോഷകരമായ ഒരു ലൈംഗികബന്ധത്തിന് ശേഷവും ഇണയ്ക്ക് ശ്രദ്ധ കൊടുക്കാന്‍ പുരുഷന്‍ മനസുകാണിക്കേണ്ടതാണ്. അനുഭൂതിയുടെ ആലസ്യത്തില്‍ മയങ്ങുന്ന പങ്കാളിയെ സ്നേഹത്തോടെ തലോടാം. കാതില്‍ കിന്നാരങ്ങള്‍ പറയാം. ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രി അവള്‍ക്ക് സമ്മാനിക്കാന്‍ ഇതിലൂടെ പുരുഷന് കഴിയും.

അനുബന്ധ വാര്‍ത്തകള്‍

Next Article