സോയ മിൽക്ക് ലൈംഗിക ശേഷി കുറയ്‌ക്കുമോ ?

Webdunia
ചൊവ്വ, 14 മെയ് 2019 (19:10 IST)
സോയ മിൽക്ക് കഴിക്കാമോ എന്ന ആശങ്ക പുരുഷന്മാരില്‍ ശക്തമാണ്. സോയാ ബീൻസിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണ് സോയ മിൽക്ക്. എങ്കിലും ഈ ഡ്രിങ്ക് പുരുഷ ശരീരത്തിന് നല്ലതല്ല എന്നാണ് പല പഠനങ്ങളും പറയുന്നത്.

ഫാറ്റ് ഫ്രീയും പ്രോട്ടീന്‍ സമ്പുഷ്‌ടവുമായ സോയ ഉൽപന്നങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയുന്നതായിട്ടാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.

സോയ പതിവാക്കുന്നതോടെ പുരുഷന്മാരിൽ ടെസ്ടൊസ്റ്റിറോൺ ഹോർമോൺ ക്രമാതീതമായി കുറയുന്നതാണ് പ്രശ്‌നം. ഇതോടെ ഉദ്ധാരണക്കുറവിനു ഹൈപ്പോസെക്ഷ്വാവിലിറ്റിക്കും കാരണമാകും.

ഹാർവേഡ് സ്കൂള്‍ ഓഫ് പബ്ലിക്‌ ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഈ പഠനത്തെ എതിർത്ത് ചില ഗവേഷകർ രംഗത്ത് എത്തുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article