ശരീരത്തിന്റെ ഷേയ്പ് പോയി, വയറും തൂങ്ങി, പുറത്തിറങ്ങാൻ മടിയാണ് എന്ന് പരാതി പറയുന്ന പെൺകുട്ടികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ആഹാരരീതിയും ജീവിത ശൈലികളും മാറ്റിയാൽ തന്നെ വയർ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കുമെന്നത് പലർക്കും അറിയില്ല. ഇതാണ് പരാതിപ്പെട്ടി തുറക്കുന്നതിന്റെ കാര്യം.
ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുളള സാധ്യത ഇല്ലാതാക്കുകയുമാണ് വേണ്ടത്. എത്രകാലം കൊണ്ടാണു കുടവയർ ഉണ്ടായതെന്നതിന് അനുസരിച്ചാണു കുറയ്ക്കാനെടുക്കുന്ന കാലയളവും. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.