'നീയാണ് ഇപ്പോഴും ഏറ്റവും സെക്‌സിയായ സ്ത്രീ'; പിറന്നാൾ ദിനത്തിൽ സണ്ണിക്ക് ആശംസിച്ച് ഡാനിയേലിന്റെ കുറിപ്പ്; വൈറൽ

ചൊവ്വ, 14 മെയ് 2019 (08:10 IST)
38ആം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബർ. ‘നിന്നെക്കുറിച്ചെഴുതാനാണെങ്കില്‍ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടതില്‍വച്ച് സ്‌നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ.
 
ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ‍, മാതൃദിന ആശംസകൾ‍.
 
ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്‌സി ആയ സ്ത്രീയും!!!..സണ്ണിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ക്കൊപ്പം ഡാനിയല്‍ പങ്കുവച്ച കുറിപ്പ് ഇതാണ്. ഡാനിയല്‍ തന്റെ പ്രണയം മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍