ലൈറ്റ് ഓഫ് ചെയ്യണോ? സെക്‍സ് ടോയ്‌സ് ഉപയോഗിക്കണോ? - കണ്‍‌ഫ്യൂഷനല്ല, ക്ലാരിറ്റിയാണ് വേണ്ടത്!

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (19:21 IST)
ലൈംഗികബന്ധത്തേക്കുറിച്ചൊക്കെ പരസ്യമായി സംസാരിക്കാനുള്ള ധൈര്യം മലയാളികള്‍ക്ക് അടുത്തകാലത്താണ് ഉണ്ടായത്. എങ്കിലും നാം നമ്മളെതന്നെ ഇക്കാര്യത്തില്‍ വിദഗ്‌ധർ എന്ന് വിളിക്കുകയും ചെയ്യുന്നു. പോണ്‍ വീഡിയോയില്‍ നിന്ന് കണ്ടുപഠിക്കുന്നതോ സ്കൂളിലെ ജീവശാസ്ത്ര ക്ലാസ്സിൽ പഠിക്കുന്നതോ അല്ല സെക്സ് എന്ന തിരിച്ചറിവാണ് ഏതൊരാള്‍ക്കും ആദ്യം വേണ്ടത്.
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 'ഒഴുക്കിനൊപ്പം പോകുക' എന്ന രീതിയാണ്‌ നമ്മള്‍ പങ്കാളിയോട് സ്വീകരിക്കേണ്ടത്. ലൈറ്റ് വേണോ വേണ്ടയോ എന്ന കാര്യത്തിലും ഏതു പൊസിഷൻ വേണമെന്ന കാര്യത്തിലും സെക്സ് ടോയ്സ് ഉപയോഗിക്കണോയെന്ന കാര്യത്തിലുമെല്ലാം പങ്കാളിയുടെ താല്‍‌പര്യം കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ചില പെൺകുട്ടികൾ സെക്സിനിടയിൽ വൈകാരികത ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കൂടുതല്‍ സംസാരിക്കുന്നത് ലൈംഗിക സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. 
 
ലൈംഗിക ബന്ധത്തിനിടക്ക് ഒരു വിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതായത് നിങ്ങളുടെ പ്രതികരണങ്ങളിൽ എപ്പോഴും നന്ദി പ്രകടിപ്പിക്കാന്‍ ശ്രമിക്കണം. പങ്കാളിയെ നിങ്ങൾക്ക് എല്ലായ്പ്പോഴും വേണമെന്ന് പറയുക. അത്തരത്തിലുള്ള അനുമോദനങ്ങൾ പല സമയങ്ങളിലും ഉത്തേജനങ്ങളായി പ്രവർത്തിക്കും. 
 
ലൈംഗിക ബന്ധത്തിന് ശേഷം എല്ലാം കഴുകി വൃത്തിയാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ കഴിഞ്ഞ ഉടന്‍ തന്നെ കഴുകാനായി പോകുന്നത് പങ്കാളിയില്‍ വിഷമം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. സെക്സ് ഒരു ഗെയിം അല്ലെന്ന് മനസിലാക്കുക. നിങ്ങളുടെ പങ്കാളിയെന്നത് നിങ്ങളുടെ എതിരാളിയും അല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article