വിചിത്രമീ ലൈംഗിക ഭാവനകൾ

Webdunia
ചൊവ്വ, 19 ജൂലൈ 2016 (15:48 IST)
മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന ഒരു വികാരമാണ് ലൈംഗികത. സ്വപ്നം കാണുന്ന ലൈംഗിക ഭാവനകൾ സഫലമാക്കാൻ ശ്രമിക്കുന്നവരാണ് പലരും. ഭാവനകളിലൂടെ ലൈംഗിക സംതൃപ്തി സ്വന്തമാക്കുന്നവരും ചുരുക്കമല്ല. സുഖം നൽകുന്ന മറ്റേതു പ്രവൃത്തിപോലെ സ്വയം ഭോഗത്തിനും പുരുഷന്മാർ അടിമകളാകാറുണ്ട്. ഇത് ശാരീരികമായ പ്രശ്നങ്ങൾ അല്ല, എന്നാൽ ചിലരിൽ ഇത് മാനസികമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. തന്റെ ലൈംഗിക ഭാവനക‌ൾ സാക്ഷാത്കരിക്കാനാണ് പുരുഷന്മാർ പലരും സ്വയംഭോഗം തെരഞ്ഞെടുക്കുന്നത് തന്നെ. 
 
വിചിത്രമായ ലൈംഗിക ഭാവനകൾ ബ്രിട്ടീഷുകാർക്ക് മാത്രമല്ല ഇന്ത്യക്കാർക്കുമുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കൂടുതൽ പേർക്കും ഇപ്പോൾ താൽപ്പര്യം ഷവറും പച്ച പുൽത്തകിടിയുമാണ്. പാർക്ക് ചെയ്തിരിക്കുന്ന കാർ, ഓടുന്ന തീവണ്ടി എന്തിന് പറക്കുന്ന വിമാനം വരെ ഇഷ്ടപ്പെടുന്നവരുണ്ട്. മുറിക്കു‌ള്ളിലെ ലൈംഗികതയ്ക്ക് ക്രിയേറ്റിവിറ്റി ഇല്ല എന്നാണ് ഇത്തരം ഭാവനാ ജീവികളുടെ ന്യായം. 
 
സാധാരണ അല്ലാത്ത ലൈംഗിക താൽപ്പര്യങ്ങളെയാണ് പൊതുവെ ലൈംഗികവൈകൃതങ്ങൾ എന്നു പറയുന്നത്. സാഡിസം എന്നത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സം‌തൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയാണു, ചിലരിലത് കൊലപാതകം വരെ എത്തിനില്‍ക്കും. ആത്മരതിയും ഇത്തരത്തിൽ ഗണിക്കാവുന്ന ഒരു കാര്യമാണ്. ഇണയോടുള്ള സങ്കൽപ്പങ്ങളിലെ വൈകല്യങ്ങളാണു ചിലരുടെ വൈകൃതം. 
 
ചിലർ ലൈംഗിക സംതൃപ്തിക്കായി പങ്കാളികളെ വേദനിപ്പിക്കാറുമുണ്ട് . ഭ്രാന്തമായ ഈ സംഭവം കേൾക്കുമ്പോൾ ചിലപ്പോൾ സംഭ്രമജനകമായി തോന്നും. ലൈംഗിക വേഴ്ചയിലെ ചലനങ്ങൾ പരസ്യമായി ചെയ്യണം എന്ന് സ്വപ്നം കാണുന്നവർ ഉണ്ട്. ഇത്തരത്തിൽ ഉള്ളവർ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ക്രൂരമായി വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുകയാണ് ചെയ്യുന്നത്. പങ്കാളിയുടെ താൽപ്പര്യമോ ഇഷ്ടമോ ഇവർക്ക് ഒരു പ്രശ്നമല്ല. ലൈംഗിക ക്രൂരതയിൽ ആനന്ദിക്കുന്നവരുടെ എണ്ണം കൂടി വന്നിരിക്കുകയാണ്.  
Next Article