വലിപ്പം കൂടിയ ലിംഗം കൊണ്ട് കാര്യമൊന്നുമില്ല!

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (14:56 IST)
സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും ഒരേപോലെയുള്ള തെറ്റിദ്ധാരണകളില്‍ ഒന്നാണ് വലിപ്പം കൂടിയ ലിംഗമാണ് ലൈംഗിക കേളിക്ക് നല്ലതെന്നും സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ പറ്റിയതെന്നും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ വലിപ്പമുള്ള ലിംഗം കൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മേന്‍‌മയൊന്നും ഇല്ല എന്നതാണ് സത്യം.
 
വലിപ്പം കൊണ്ട് അമ്പരപ്പിക്കുകയോ, സ്ത്രീകളെ കൌതുകം കൊള്ളിക്കുകയോ, അല്ലെങ്കില്‍ മസിലു പെരുപ്പിച്ച് കാണിക്കുന്നതു പോലെ പുരുഷന്‍ ആത്മാഭിമാനം കൊള്ളുകയോ ചെയ്യാം എന്നല്ലാതെ സുഗമമായ, സുഖദമായ ലൈംഗിക ബന്ധത്തിന് അത് പലപ്പോഴും ദോഷമാവുകയേ ഉള്ളൂ. 
 
ഇത് സംബന്ധമായ പല പഠനങ്ങളിലും ഇത്തരം തെറ്റിദ്ധാരണകളെ കുറിച്ചും ലിംഗ വലിപ്പത്തെ കുറിച്ചുള്ള അമിത ധാരണകളെ കുറിച്ചും പറയുന്നുണ്ട്. ഒരാള്‍ക്ക് വലിയ മൂക്കോ വലിയ കൈയോ ഉണ്ടായാല്‍ അത് പൊരുത്തക്കേടാണ്. അതു തന്നെയാണ് അമിത വലുപ്പമുള്ള പുരുഷ ലിംഗത്തിന്‍റെയും കാര്യം.
 
യോനിയിലേക്ക് എത്ര ആഴത്തിലേക്ക് ഇറങ്ങാന്‍ പറ്റുന്നുവോ അത്രയും സുഖകരമായിരിക്കും ലൈംഗിക ബന്ധം എന്നാണ് ഒരു ധാരണ. എന്നാല്‍ യോനീ നാളത്തിന് ഒരു നിശ്ചിതമായ ആഴമേയുള്ളൂ. അതു കഴിഞ്ഞാല്‍ ഗര്‍ഭപാത്രത്തിന്‍റെ മുഖമായി. കൂടുതല്‍ വലിപ്പമുള്ള ലിംഗം പ്രവേശിപ്പിച്ചുള്ള രതിക്രീഡ ഭൂരിഭാഗം സ്ത്രീകള്‍ക്കും വേദനാജനകമാണ് എന്നതാണ് സത്യം. 
 
നീളം കൂടിയ ലിംഗം ഗര്‍ഭപാത്രത്തില്‍ മുട്ടുന്നത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍. ലിംഗത്തിന്‍റെ വണ്ണത്തിന്‍റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. സ്ത്രീ എത്രമാത്രം ഉത്തേജിത ആയാലും യോനീനാളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വണ്ണത്തിന് ഒരു പരിധിയുണ്ട്. അമിത വണ്ണമുള്ള ലിംഗം പലപ്പോഴും വേദനാജനകമായ സംഭോഗത്തിനാണ് ഇടവരുത്തുക. 
 
ശാസ്ത്രീയമായി പറഞ്ഞാല്‍ യോനിയുടെ ഏറ്റവും സ്പര്‍ശന ക്ഷമതയുള്ള ഭാഗം വളരെ അകത്തേക്കല്ല. അത് സ്ത്രീ ശരീരത്തിന്‍റെ പുറം ഭാഗത്തോട് ചേര്‍ന്നാണിരിക്കുന്നത്. അതായത് യോനിയുടെ തുടക്കത്തില്‍ നിന്ന് കഷ്ടിച്ച് നാലിഞ്ച് താഴെവരെയാണ് സുഖം ഉളവാക്കുന്ന നാഡീവ്യൂഹങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നത്. അതിനു താഴേക്ക് സാധാരണ മസിലുകള്‍ മാത്രം. അതുകൊണ്ട് ശരാശരി വലിപ്പമുള്ള ലിംഗം ഉപയോഗിച്ച് മിക്ക സ്ത്രീകളേയും ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ സാധിക്കും. 
 
കുഞ്ഞ് ലിംഗം ഉള്ളവര്‍ക്ക് പോലും അപകര്‍ഷതാ ബോധം ഇല്ലെങ്കില്‍ സ്ത്രീയെ രതിക്രീഡയില്‍ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. എട്ട് ഇഞ്ചില്‍ കൂടുതല്‍ (20 സെ.മീ.‍) കൂടുതല്‍ വലിപ്പമുള്ള ലിംഗം ഗര്‍ഭപാത്രത്തിന്‍റെ മുഖത്ത് തട്ടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. 
 
അപൂര്‍വം ചില സ്ത്രീകള്‍ മാത്രമേ ഗര്‍ഭപാത്രത്തെ സ്പര്‍ശിക്കുന്നത് സുഖാനുഭൂതിയായി പറയാറുള്ളു. യോനിക്കകത്ത് ഗര്‍ഭപാത്രത്തോട് ചേര്‍ന്നു കിടക്കുന്ന ആര്‍ച്ച് പോലുള്ള പേശീഭാഗത്തെ പോസ്റ്റീരിയര്‍ ഫോര്‍നിക്സ് എന്ന് പറയാം. ഇവിടെ മര്‍ദ്ദം വരുന്നത് യോനിയുടെ ഉള്‍വശം എളുപ്പത്തില്‍ ദ്രവീകൃതമാക്കാന്‍ സഹായിക്കുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ചില സ്ത്രീകള്‍ക്ക് പോസ്റ്റീരിയര്‍ ഫോര്‍നിക്സില്‍ ഘര്‍ഷണം വരുന്നത് സുഖാനുഭൂതി ഉണ്ടാക്കും.
 
സംഭോഗ സമയത്ത് യോനിയുടെ വലിപ്പം പെട്ടന്ന് വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. യോനീനാളത്തിന്‍റെ വലിപ്പം പത്ത് മുതല്‍ പതിനാലു സെന്‍റീമീറ്റര്‍ വരെ (3 മുതല്‍ 4.5 ഇഞ്ച് വരെ ) കൂടിയേക്കാം. സാധാരണ ഗതിയില്‍ യോനിയുടെ ആഴം അഞ്ചോ ആറോ ഇഞ്ചേ വരൂ. യോനിയുടെ ഉള്‍വശം മൃദുവായ മ്യൂക്കസ് മെംബ്രൈന്‍ ചര്‍മ്മം കൊണ്ട് ഉണ്ടാക്കിയതാണ്. ലിംഗത്തിന്‍റെ വലിപ്പമനുസരിച്ച് വലുതാവാനും ചെറുതാവാനും ഉള്ള ശേഷി അവയ്ക്കുണ്ട്. ഇതിന്‍റെ അര്‍ത്ഥം ലിംഗം വലുതായാലും ചെറുതായാലും അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ യോനിയുടെ ഉള്‍വശം സജ്ജമാണ് എന്നതാണ്. 
 
എന്നാല്‍ ഒരു പ്രധാന കാര്യം എല്ലാ സ്ത്രീകള്‍ക്കും യോനിയുടെ ഉള്‍വശം സ്പര്‍ശന ക്ഷമം അല്ല. യോനിവഴിയുള്ള ഉത്തേജനം പല സ്ത്രീകള്‍ക്കും ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കുക. യോനീ നാളത്തിലുള്ള സംഭോഗത്തിലൂടെ ഇണ തൃപ്തയാവുന്നുണ്ടെങ്കില്‍ നല്ലത്, അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരും. പ്രധാനമായി ഭഗശിശ്നിക വഴിയുള്ള രതിമൂര്‍ച്ഛയാണോ ഇണയ്ക്കുള്ളത് എന്നറിയുക. അങ്ങനെയെങ്കില്‍ ലിംഗത്തിന്‍റെ വലിപ്പം പ്രശ്നമേയാകുന്നില്ല. യോനീ - ലിംഗ ബന്ധം ഇല്ലാത്ത രതിക്രീഡകളാണ് ഇക്കൂട്ടര്‍ക്ക് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article