പൊലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു; സംഭവം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍

ബുധന്‍, 5 ഡിസം‌ബര്‍ 2018 (11:28 IST)
പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ കറിയൊഴിച്ചതിനു ശേഷം പ്രതി സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. മോഷണ കേസ് പ്രതിയായ പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം. രാത്രിയിലെ ഭക്ഷണത്തിനായി നൽകിയ കറി ഒളിപ്പിച്ചു വെച്ച തഫ്സീർ പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിൽ കറി ഒഴിക്കുകയും തുടര്‍ന്ന് ജയിലി നിന്നും രക്ഷപ്പെടുകയുമായിരുന്നു.

എറണാകുളം ബ്രോ‍‍‍‍‍‍‍ഡ്‌വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളിൽ പ്രതിയാണ് രക്ഷപ്പെട്ട പ്രമോദ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍