എല്ലാ പുരുഷന്മാരുടെയും ആത്മവിശ്വാസത്തിന്റെയും ലൈംഗികജീവിതത്തിന്റേയും സുഖം കെടുത്തുന്ന ഒന്നാണ് ഉദ്ധാരണപ്രശ്‌നങ്ങള്‍. സ്ത്രീയുടെ മുന്‍പില്‍ പുരുഷന്റെ വില കെടുത്തുന്ന ഒന്നാണ് ഇത്. എന്നാല്‍ തന്റെ പുരുഷന് ഉദ്ധാരണപ്രശ്‌നമുണ്ടെങ്കിലും സ്ത്രീ ഇത് വലിയ പ്രശ്‌നമാക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതിനായി പുരുഷന്മാര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്തെല്ലാമാണ് ഇതെന്ന് നോക്കാം.
ഉദ്ധാരണപ്രശ്‌നമുണ്ടെങ്കിലും തങ്ങളുടെ ശരീരലാളന പുരുഷന്മാര്‍ നിര്‍ത്തരുതെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടേയും ആഗ്രഹമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തെന്നാല്‍ നേരിട്ടുള്ള സെക്സിലൂടെയല്ലാതെ ഇത്തരം ലാളനകളിലൂടെ തന്നെ ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം ലഭിക്കുമെന്നതാണ് ഇതിന് കാരണം. സ്ത്രീകളോടുള്ള താല്‍പര്യക്കുറവു മൂലവും പുരുഷന്മാര്‍ക്ക് ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാകുമെന്നു കരുതുന്ന സ്ത്രീകളും കുറവല്ലെന്ന് പഠനങ്ങള്‍ പറയുന്നു.
കിടപ്പറയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മൂലം പുരുഷന്‍ അസ്വസ്ഥനാകുന്ന്നതും ഉത്കണ്ഠപ്പെടുന്നതുമെല്ലാം സ്ത്രീകളുടെ സെക്‌സ് താല്‍പര്യം കെടുത്തുന്നവയാണ്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ സമാധാനത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള മനസ് പുരുഷന്മാര്‍ കാണിക്കുന്നത് ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ സ്ത്രീകളേയും സഹായിക്കും.