സെക്സിനെ സംബന്ധിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. സെക്സിനെ സംബന്ധിച്ച് പുരുഷന്മാര്‍ക്കറിയാവുന്ന സ്ത്രീകളുടെ സെക്സ് രഹസ്യങ്ങളും അതുപോലെ മറിച്ചുമുണ്ടായിരിക്കും. ഇതില്‍ പല കാര്യങ്ങളും അറിയാത്തവയുമായിരിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും പുരുഷന്മാരെക്കുറിച്ച് സ്ത്രീകള്‍ തീര്‍ച്ചയായും അറിയേണ്ട ചില സെക്സ് രഹസ്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചാല്‍ ഇക്കാര്യത്തില്‍ താനൊരു സൂപ്പര്‍മാനാണെന്ന് ഏതൊരു പുരുഷനും തോന്നും. നിങ്ങള്‍ക്ക് ആ ബന്ധം ആസ്വദിക്കാന്‍ അക്ഴിയുന്നുണ്ടെങ്കില്‍ അത് അയാളെ അറിയിക്കേണ്ടതാണ്. ലൈംഗികമായ ഘടകം ബന്ധത്തിലുണ്ടെങ്കില്‍ പുരുഷന്‍ കൂടുതല്‍ അടുപ്പം കാണിക്കും. തനിക്ക് ലൈംഗികാവശ്യമുണ്ടെന്ന് സ്ത്രീ മനസിലാക്കുന്നതും അയാളെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
കിടപ്പറയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ മൂഡ് ലൈറ്റിങ്ങ് ആഗ്രഹിക്കുന്നവരായിരിക്കും പുരുഷന്മാര്‍. സെക്സില്‍ ഏര്‍പ്പെടാന്‍ സ്ത്രീയും മുന്‍കയ്യെടുക്കുന്നതും താല്‍പര്യം കാണിയ്ക്കുന്നതും തുല്യപങ്കാളിയാകുന്നതുമെല്ലാം പുരുഷന്മാരില്‍ താല്‍പര്യമുണ്ടാക്കുന്ന കാര്യമാണ്. സെക്സ് സംബന്ധമായ വിഷയങ്ങളില്‍ പുരുഷനെ താഴ്ത്തിപ്പറയുന്നത് കിടപ്പറയിലെ അവരുടെ ആത്മവിശ്വാസം കെടുത്തുകയും അവര്‍ക്ക് സെക്‌സില്‍ വിമുഖതയുണ്ടാകുകയും ചെയ്യും.