സ്വയംഭോഗം പാപമാണോ എന്ന ചോദ്യമായിരിക്കും പല സെക്സോളജിസ്റ്റുകളും ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുണ്ടാവുക. സ്വയംഭോഗം ചെയ്താല്‍ അന്ധതയുണ്ടാകുമോ?, കൈവെള്ളയില്‍ രോമം വളരുമോ?, തലമുടി കൊഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ നിരന്തരം ഉയരുന്നതാണ്. എന്നാല്‍ ഇതെല്ലാം വെറും അബദ്ധധാരണകളാണ് എന്നതാണ് വാസ്തവം.
എന്നുമാത്രമല്ല, സ്വയംഭോഗത്തിന് ഏറെ ഗുണങ്ങളുമുണ്ട്. അമിതമായ ലൈംഗികതാല്‍പ്പര്യം ഉള്ളവര്‍ക്ക് അതിനുള്ള ശമനം സ്വയം ഭോഗത്തിലൂടെ ലഭിക്കും. മാത്രമല്ല, അവരവരുടെ ശരീരത്തേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതിലൂടെ സാധിക്കും.
ശീഘ്രസ്ഖലനം നിയന്ത്രിക്കാനുള്ള ഒരു പ്രധാനമാര്‍ഗം സ്വയംഭോഗമാണ്. മാത്രമല്ല, ഒട്ടേറെ ദമ്പതികള്‍ പരസ്പരമുള്ള മാസ്റ്റര്‍ബേഷന്‍ ആസ്വദിക്കുന്നുമുണ്ട്.
സ്വയംഭോഗം അമിതമായാലാണ് അപകടം. അത് നിങ്ങളുടെ പഠനത്തെയോ ജോലിയെയോ ബാധിക്കുന്നു എങ്കില്‍ കുഴപ്പമാണ്. അത്തരം സാഹചര്യങ്ങളില്‍ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയും ടിവി കാണുന്നതും ഇന്‍റര്‍നെറ്റിലും ഫോണിലും സമയം ചെലവഴിക്കുന്നതും കുറയ്ക്കുകയും വേണം. എന്നിട്ടും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.