ആ സമയത്ത് പങ്കാളിയോട് പറയണം, "നീ കൂടി ശ്രമിച്ചാലേ കാര്യങ്ങള്‍ പണ്ടത്തെപ്പോലെ ഫലിക്കൂ" !

ബുധന്‍, 27 മാര്‍ച്ച് 2019 (20:59 IST)
ഇണചേരല്‍ പൂര്‍ണമായ ശാരീരിക കര്‍മ്മമാണ്. ആണുങ്ങള്‍ക്കാണെങ്കില്‍ അത് ലിംഗം കൊണ്ട് മാത്രം സംഭവിക്കുന്ന കാര്യമല്ല. ഈ ബോധം ഉണ്ടാവുന്നത് നല്ലതാണ്. പ്രായം കൂടുമ്പോള്‍ ലൈംഗികമായ മരവിപ്പ് സാധാരണയാണ്. അങ്ങനെ ഒരു അവസ്ഥ സ്വഭാവികമാണെന്നും അതില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്നും ഉള്ള ബോധം ആരോഗ്യകരമായ മാനസികാവസ്ഥ ഉണ്ടാക്കും. ഇതും ലൈംഗികാരോഗ്യത്തിന് നല്ലതാണ്.
 
മെസ്സി ഒരു ഫുട്ബോള്‍ കിക്കെടുക്കുന്നത് കാലുകൊണ്ടാണെങ്കിലും തലയടക്കമുള്ള ശാരീരിക ഭാഗങ്ങളുടെ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ലൈംഗിക ഉദ്ധാരണത്തിന്‍റെ കാര്യത്തിലും ഇതാണ് സ്ഥിതി. നാഡീവ്യൂഹങ്ങളുടെയും തലച്ചോറിന്‍റെയുമെല്ലാം കൂട്ടായ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഉണ്ടാവുന്നു. അങ്ങനെയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുന്നത്.
 
അതുകൊണ്ട് ലൈംഗികാരോഗ്യത്തിനായി ലൈംഗികാവയവത്തെ മാത്രം ശ്രദ്ധിച്ച് സൂക്ഷിച്ചാല്‍ മതിയാവില്ല. 50 കഴിഞ്ഞാല്‍ ലിംഗോദ്ധാരണത്തിന്‍റെ വേഗവും ബലവും കുറയുക സ്വാഭാവികമാണെന്ന് മനസ്സിലാക്കി ഇണയെക്കൊണ്ട് കൂടുതല്‍ ബാഹ്യമായ ഉത്തേജനം നടത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
 
“എനിക്ക് പ്രായമായിത്തുടങ്ങി, നീ കൂടി ശ്രമിച്ചാലേ കാര്യങ്ങള്‍ പണ്ടത്തെപ്പോലെ ഫലിക്കൂ” - എന്ന സന്ദേശം ഇണയ്ക്കും കൊടുക്കണം എന്ന് ചുരുക്കം. ഇതുണ്ടായാല്‍ ആശങ്കകള്‍ മാറും. മാനസികമായി തയ്യാറെടുപ്പുണ്ടാവും. ലൈംഗികമായ ഉത്തേജനം സാധ്യമാവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍