ഇത് നിങ്ങളുടെ അവസാനത്തെ രതിയാണ്, പങ്കാളിയെ രതിമൂര്‍ഛയുടെ ഗിരിശൃംഗങ്ങളില്‍ എത്തിക്കണം !

ബുധന്‍, 20 മാര്‍ച്ച് 2019 (15:32 IST)
ലൈംഗികജീവിതം ആണ് ഒരു ദാമ്പത്യത്തിന്‍റെ അടിസ്ഥാനശില. ലൈംഗികമായി സംതൃപ്തരായ ദമ്പതികള്‍ മറ്റുള്ള പ്രശ്നങ്ങള്‍ അത്ര കാര്യമാക്കുകയില്ല. എന്നാല്‍ ലൈംഗികജീവിതത്തിലെ ഇടര്‍ച്ചകള്‍ ഏത് നല്ല ബന്ധത്തെയും തകര്‍ത്തേക്കാം.
 
എങ്ങനെ നല്ല രതിജീവിതം നയിക്കാം? ഇത് എല്ലാ പുരുഷന്‍‌മാരെയും സ്ത്രീകളെയും മദിക്കുന്ന ഒരു ചോദ്യമാണ്. കിടപ്പറയില്‍ പരാജയപ്പെട്ടാല്‍ പിന്നെ മനോനിലയാകെ തകര്‍ന്ന് ജീവിതത്തോട് തന്നെ വിരക്തി തോന്നുന്ന പലരുമുണ്ട്. എന്നാല്‍ സെക്‍ഷ്വല്‍ ലൈഫ് അടിപൊളിയാക്കാന്‍ ഒരു വിദ്യയുണ്ട്.
 
ബന്ധപ്പെടാന്‍ പോകുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ മനസില്‍ ഇങ്ങനെ വിചാരിക്കുക - “ഇത് എന്‍റെ അവസാന രതിയാണ്. ഇനി ഞാന്‍ ഒരു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് ഈ രതി പരമാവധി ഗംഭീരമാക്കണം. പരീക്ഷിക്കാവുന്ന പൊസിഷനുകളൊക്കെ പരീക്ഷിക്കണം. പങ്കാളിക്ക് ചെയ്തുകൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം. പങ്കാളിയെ രതിമൂര്‍ഛയുടെ ഗിരിശൃംഗങ്ങളില്‍ എത്തിക്കണം” - ഇങ്ങനെ മനസില്‍ പലതവണ പറഞ്ഞ് ഉറപ്പിക്കുക.
 
അതിനുശേഷം നിങ്ങളുടെ അവസാന ബന്ധപ്പെടലെന്ന ബോധ്യത്തോടെ ഉത്സാഹത്തോടെ എല്ലാം ഭംഗിയാക്കാനായി എന്തൊക്കെ ചെയ്യാമോ അതിന്‍റെ മാക്സിമം ചെയ്യുക. പങ്കാളിയെ ആ സമയത്ത് സ്നേഹിക്കാവുന്നതിന്‍റെ പാരമ്യത്തില്‍ സ്നേഹിക്കുക. നിങ്ങളില്‍ ഒരു പുതിയ നിങ്ങളെ പങ്കാളി കണ്ടെത്തുന്നത് നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും.
 
എല്ലാം കഴിഞ്ഞ ശേഷം, ‘അടുത്ത അവസാനത്തെ രതി’ക്കായി തയ്യാറെടുക്കുക!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍