ചോദ്യം: എന്‍റെ ഭാര്യയ്ക്ക് എന്നേക്കാള്‍ 15 വയസ് കുറവാണ്. വിവാഹം കഴിക്കുന്ന സമയത്ത് ഈ പ്രായവ്യത്യാസം അത്രവലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഭാര്യ ഇപ്പോള്‍ അവളുടെ അതേ പ്രായത്തിലുള്ള ആണുങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നതായി എനിക്കു തോന്നുന്നു. ഇത് അവളോട് നേരിട്ടുചോദിക്കാന്‍ എനിക്ക് മടിയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ?
ഉത്തരം: ഇത് നിങ്ങളുടെ മനസിന്‍റെ പ്രശ്നമായിട്ടാണ് തോന്നുന്നത്. ഭാര്യയ്ക്ക് നിങ്ങളേക്കാള്‍ 15 വയസ് കുറവാണ് എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ ഒരു അപകര്‍ഷതാബോധം സൃഷ്ടിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് ഉടലെടുക്കുന്ന സംശയങ്ങളാണ് ബാക്കിയെല്ലാം. ഭാര്യയുടെ അതേ പ്രായത്തിലുള്ള ആണുങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതാണല്ലോ സംശയം. ഇക്കാര്യം ഭാര്യയോടുതന്നെ തുറന്നു സംസാരിക്കുക. അതില്‍ കുഴപ്പമൊന്നുമില്ല. മാത്രമല്ല, എല്ലാ സംശയങ്ങളും മാറ്റിവച്ച് നല്ല ഭര്‍ത്താവായി ജീവിക്കാന്‍ നിങ്ങള്‍ കൂടുതല്‍ സമയം കണ്ടെത്തുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.