ചോദ്യം: ഞാന്‍ 24 വയസുള്ള വിവാഹിതയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു എന്‍റെ വിവാഹം. ഇതുവരെയായി പത്തില്‍ താഴെ തവണ മാത്രമാണ് ഞാനും എന്‍റെ ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഭര്‍ത്താവ് താല്‍പ്പര്യത്തോടെ വരുമ്പോള്‍ ഞാന്‍ നിസഹകരിക്കുന്നതാണ് പതിവ്. അതിന് ഒരു കാരണമുണ്ട്. ഭര്‍ത്താവ് എന്നെ കെട്ടിപ്പിടിക്കുമ്പോഴും ചുംബിക്കുമ്പോഴും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴുമെല്ലാം എനിക്ക് എന്‍റെ മുന്‍ കാമുകന്‍റെ ഓര്‍മ്മവരുന്നു. മനസില്‍ എന്തൊക്കെ വികാരങ്ങളാണ് അപ്പോള്‍ തോന്നുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വല്ലാത്ത കുറ്റബോധമാണ് എനിക്ക് അപ്പോഴുണ്ടാകുന്നത്. ഇപ്പോള്‍ എന്‍റെ വിവാഹജീവിതം തന്നെ ആകെ തകരുന്ന സാഹചര്യമാണുള്ളത്. ഞാന്‍ എന്തുചെയ്യണം?
ഉത്തരം: നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. മുന്‍ കാമുകനോടുള്ള സ്നേഹമോ ദേഷ്യമോ, എന്താണെന്ന് എനിക്ക് കൃത്യമായി കത്തില്‍ നിന്ന് മനസിലാകുന്നില്ല, നിങ്ങളുടെ ഭര്‍ത്താവ് അടുത്ത് വരുമ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് വലിയ കുഴപ്പമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കഴിയില്ല. ഒരാളെ മറ്റൊരാളായി തോന്നുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു മനഃശാസ്ത്രജ്ഞനേ കഴിയൂ.