ആദ്യം ഇതൊന്നു ചെയ്തു നോക്കൂ ? ആ പരാതി താനെ ഇല്ലാതാകും !

Webdunia
ശനി, 11 മാര്‍ച്ച് 2017 (14:43 IST)
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം വരാതിരിക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഏറ്റവും മികച്ചൊരു പരിഹാരമാര്‍ഗമാണ് തുണിയില്ലാതെ ഉറങ്ങുകയെന്നത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. അത്തരത്തില്‍ ഉറങ്ങുന്നതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്നും പറയുന്നു. ഉറങ്ങുന്ന വേളയില്‍ നഗ്നത കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് നോക്കാം...
 
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിന് നഗ്നരായി ഉറങ്ങുന്നത്‌ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടിവസ്‌ത്രങ്ങള്‍ ശരീരത്തിന്‌ ദോഷം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിയ്‌ക്കില്ലെന്ന കാരണത്താല്‍ ലൈംഗികാവയവങ്ങളുടെ ആരോഗ്യത്തിനും നഗ്നരായി ഉറങ്ങുന്നത്‌ വളരെയേറെ ഗുണം ചെയ്യും. സ്ത്രീകളില്‍ വജൈനല്‍ അണുബാധ തടയുന്നതിനും ഇത് ഉത്തമമാണ്. നല്ല സെക്സിനും ഇത് സഹായകമാകും.
 
നഗ്നരായി ഉറങ്ങുമ്പോള്‍ ശരീരം കൂടുതല്‍ ചൂടാകുമെന്നും ഇത്‌ കോശങ്ങളുടെ പുതുമയ്‌ക്കു സഹായകമാകുന്ന ഹോര്‍മോണുകളെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് പ്രായക്കുറവു തോന്നിക്കാനും ചര്‍മത്തില്‍ വരുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും സഹായകമാക്കും. അതുപോലെ ശരീരത്തിന്റെ അപാപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ഇതുവഴി തടി കുറയുകയും ചെയ്യും.  
Next Article