കന്യാചർമ്മം ഉണ്ടെങ്കിലും ഗർഭധാരണം നടക്കുമോ? സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉള്ള സംശയമാണിത്. എന്നാൽ അറിഞ്ഞോളൂ ചില സാഹചര്യങ്ങളിൽ അങ്ങനെ സംഭവിച്ചേക്കാം. കന്യാചര്‍മം അഥവാ ഹൈമെന്‍ സ്ത്രീയുടെ കന്യകാത്വവുമായി ബന്ധപ്പെട്ട ഒന്നാണെന്നാണ് പൊതുവേ പറയുക. വജൈനല്‍ ദ്വാരത്തെ മൂടുന്ന ഒന്നാണ് ഇത്.
ചില സ്ത്രീകളിൽ, അപൂര്‍വമാണെങ്കില്‍ പോലും കന്യാചര്‍മമുണ്ടെങ്കില്‍ സെക്‌സ് നടക്കുന്നതു പോലെ ഗര്‍ഭധാരണവും സംഭവിക്കാം എന്ന് പഠനങ്ങൾ പറയുന്നു. കന്യാചര്‍മത്തില്‍ വീഴുന്ന ദ്വാരത്തിലൂടെ ബീജം സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുകയും ഗര്‍ഭധാരണം നടക്കുകയുമാണ് ചെയ്യുന്നത്.
വളരെ അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്നതാണെങ്കിലും ഇത്തരം സംഭവങ്ങളും മെഡിക്കല്‍ രംഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.