സ്വയംഭോഗം ദാമ്പത്യം തകർക്കുമോ? - അറിയണം ഇക്കാര്യങ്ങൾ

വെള്ളി, 11 ജനുവരി 2019 (19:06 IST)
മിതമായ തോതിലുള്ള സ്വയം‌ഭോഗം ആരോഗ്യത്തിന് ദോഷം വരിത്തില്ലെന്നും ഗുണങ്ങൾ ചെയ്യുമെന്നും ചില പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് അമിതമായാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവർ ഉണ്ടാകും. എന്നാൽ ഇത്തരക്കാർ പ്രധാനമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
 
ഇതിന് പ്രധാനകാരണമായി പറയുന്നത് സ്വയംഭാഗം അമിതമാകുമ്പോൾ അത് ശീലമായി മാറുമെന്നും പിന്നീട് പങ്കാളിയുമായുള്ള ബന്ധത്തിന് ശേഷവും സ്വയംഭോഗം ചെയ്‌താൽ മാത്രമേ സംതൃപ്‌തി ലഭിക്കൂ എന്നായി മാറും. പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ചയ്‌ക്കും ഇതു വഴിയൊരുക്കും. 
 
പങ്കാളിയോടും സ്വയമേയും തോന്നുന്ന കുറ്റബോധമാണ്‌ മറ്റൊരു കാര്യം. ഇതു പലപ്പോഴും ഡിപ്രഷന്‍, ആത്മവിശ്വാസക്കുറവ്‌ പോലുള്ള പ്രശ്‌നങ്ങളിലേയ്‌ക്കും സമൂഹത്തില്‍ നിന്നും അകന്നു പോകാനും വഴിയാകും. സ്വയംഭോഗത്തിന്‌ അടിമയായ ഒരാള്‍ക്ക്‌ പങ്കാളിയെ തൃപ്‌തിപ്പെടുത്താനാകില്ല എന്നും പഠനങ്ങൾ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍