കിടപ്പറയിൽ ‘അവൻ’ ആഗ്രഹിക്കുന്ന 5 രീതികൾ

Webdunia
ശനി, 23 മാര്‍ച്ച് 2019 (16:48 IST)
വിവാഹം കഴിയുന്നതിനു മുമ്പ് സ്ത്രീയ്ക്കും പുരുഷനും ലൈംഗിക ജീവിതത്തെക്കുറിച്ച് ചില സങ്കൽപ്പങ്ങളൊക്കെ ഉണ്ടാകും. പരസ്പരം പങ്കുവെച്ച് ജീവിക്കുമ്പോഴാണ് അതിന്റെ അർത്ഥവും രസവും തിരിച്ചറിയാനാവുക. ലൈംഗിക വേഴ്ചയില്‍ പരസ്പരം ഉണ്ടാവുന്ന തിരിച്ചറിവ് ഇഴുകിച്ചേരല്‍ വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. 
 
ഇണയുടെ താത്പര്യം, ഇഷ്ടം, ലൈംഗിക വേഴ്ചയ്ക്ക് വേണ്ട സമയം, പൂര്‍വ്വ കേളിയിലുള്ള താത്പര്യം ഇങ്ങനെ പലതും പരസ്പരം മനസ്സിലാക്കി അതിനനുസരിച്ച് ഇരുവരും പൊരുത്തപ്പെട്ടു വരുമ്പോഴേ ഇണചേരല്‍ പൂര്‍ണ്ണമാവു. എല്ലാ പുരുഷന്‍‌മാര്‍ക്കും പൊതുവേയുള്ള ചില ആഗ്രഹങ്ങള്‍ സ്ത്രീകള്‍ അറിയുന്നത് നല്ലതാണ്. അത്തരത്തിൽ 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
* മിക്ക പുരുഷന്‍‌മാര്‍ക്കും നഗ്നത ആസ്വദിക്കാന്‍ ഇഷ്ടമാണ്. നഗ്നമായി കിടന്നുറങ്ങുന്നതിലും അവർ ആനന്ദം കണ്ടെത്തുന്നു
 
* അതുപോലെ ഇരുട്ടിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാൾ അവർക്കിഷ്ടം വെളിച്ചത്തില്‍ തന്റെ പ്രണയിനിയുടെ നഗ്നത കണ്ട് ആവേശഭരിതനാവുന്നതിലാണ് പുരുഷന്‍റെ കമ്പം. 
 
* രതിയില്‍ ചിലപ്പോഴെങ്കിലും സ്ത്രീ മുന്‍‌കൈ എടുക്കണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്‍‌മാര്‍ ഉണ്ടാവില്ല. എല്ലാ ദിവസവും കാമാര്‍ത്തനായി സ്ത്രീയെ സമീപിക്കുന്ന ആളായി മാറാന്‍ അവന് ആഗ്രഹമില്ല. തന്നെ ഇണയ്ക്കും വേണം, ഇണ തന്നെ കൊതിക്കുന്നു എന്ന് അവന് മനസ്സിലാക്കാന്‍ പാകത്തില്‍ സ്ത്രീ ചിലപ്പോഴെങ്കിലും മുന്‍‌കൈ എടുക്കണം. 
 
* പുരുഷന്‍ പരീക്ഷണ തത്പരനാണ്. പതിവു മട്ടിലുള്ള സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമുള്ള രീതി അവന് മടുത്തേക്കാം. ചിലപ്പോള്‍ ചില വാത്സ്യായന രീതികളോ രതി സിനിമകളില്‍ കണ്ട രീതികളോ പരീക്ഷിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും. 
 
* പുരുഷന്‍റെ മറ്റൊരു ഇഷ്ടം ലൈംഗിക കേളിക്കിടയിലെ ചില കുട്ടിക്കളികളും കുസൃതികളുമാണ്. പുരുഷന്‍റെ താത്പര്യം അറിഞ്ഞ് സ്ത്രീക്ക് പെരുമാറാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article