ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആരോഗ്യപരമായ ലൈംഗികത. എന്നാൽ നിലവിലെ സാമൂഹ്യ ചുറ്റുപാടിൽ 80 ശതമാനം പേരും ലൈംഗിക ജീവിതത്തിൽ ഏറെ ബുദ്ധിമട്ട് അനുവഭവിക്കുന്നവരാണ്. മാനസിക പരമായ ചില പ്രശ്നങ്ങൾ, തിരക്ക് പിടിച്ച ജോലി, അനാരോഗ്യ പരമായ ചില ശീലങ്ങൾ എന്നിവയാണ് ഈ ബുദ്ധിമുട്ടുകള്‍ക്ക് കാരണം. ഇതിൽ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാമെന്ന് നോക്കാം
സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ അത് ഉപേക്ഷിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. എന്തെന്നാല്‍ ലൈംഗികശേഷി കുറയാൻ പുകവലി കാരണമായേക്കും. നന്നായി ഉറങ്ങാൻ സാധിക്കത്തതും ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കും. ചെറുതാണെങ്കിൽ പോലും ജീവിതത്തിലെ പല കാര്യങ്ങൾക്കും അലസത ദോഷം ചെയ്യും. അതുകൊണ്ട് സംതൃപ്തി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അലസത ഒഴിവാക്കേണ്ടതാണ്.
ആരോഗ്യമുള്ള പല്ലുകളും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്‍. ശുചിത്വമില്ലാത്ത പല്ലുകളാണെങ്കില്‍ വായില്‍ കൂടുതല്‍ ബാക്ടീരിയകളുണ്ടാകുകയും ഇവ ശരീരത്തിലൂടെ സഞ്ചരിച്ച് രക്തക്കുഴലുകളിലെത്തി ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ലൈംഗികശേഷിയെ ദോഷമായി ബാധിക്കും.