ശാന്തം...ബേക്കല്‍ ബീച്ച്

WD
വടക്കന്‍ കേരളത്തിലെ അതിമനോഹരമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് ബേക്കല്‍ ബീച്ച്. ശാന്ത സുന്ദരമായ ഈ ബീച്ചിന്‍റെ പശ്ചാത്തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബേക്കല്‍ കോട്ട സഞ്ചാരികളെ യഥാര്‍ത്ഥത്തില്‍ മാടി വിളിക്കുകയാണ്.

ഒരു ദിവസമോ ഒരാഴ്ചയോ ആവട്ടെ, ബേക്കല്‍ തീരത്തെ ശാന്തമായ തിരകള്‍ നിങ്ങളുടെ മനസ്സ് സ്വച്ഛമാക്കുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.

കാസര്‍ഗോഡ് ടൌണില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയാണ് ഈ ബീച്ച് സന്ദര്‍ശിക്കുന്നതിനുള്ള സീസണ്‍.

ബേക്കല്‍ കോട്ടയാണ് ഈ ബീച്ചിന്‍റെ ഒരു ആകര്‍ഷണം. 35 ഏക്കറുകളില്‍ പരന്ന് കിടക്കുന്ന ബേക്കല്‍ കോട്ട. കോട്ടയില്‍ നിന്ന് നീല നിറമുള്ള സാഗരത്തിലേക്ക് നോക്കി നിന്നാല്‍ ഏതു സഞ്ചാരിയും മതിമറന്നു പോവും! അത്ര മനോഹരമാണ് ഇവിടെ നിന്ന് വെള്ള മണല്‍ നിറഞ്ഞ തീരത്തെയും കടലിനെയും കാണുന്നത്.

WD
കാസര്‍കോട് നിന്നും 50 കിലോമീറ്റര്‍ അകലെ മംഗലാപുരത്താണ് ഏറ്റവും അടുത്ത വിമാനത്താവളം. കേരളത്തിന്‍റെ എല്ലാ ഭാഗത്തേക്കും റോഡ്, റയില്‍ ഗതാഗതം സാധ്യമാണ്.