ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍:
* പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മലകയറി സന്നിധാനത്തിലേക്ക് പോകരുത്. * ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുത്. * പ്ലാസ്റ്റിക് / പോളിത്തീന്‍ എന്നിവകൊണ്ടുള്ള വസ്തുക്കള്‍ കൊണ്ടുവരരുത്. * പുകവലിയും മുറുക്കും മദ്യപാനവും പാടില്ല. * കാട്ടിലും തുറസായ സ്ഥലങ്ങളിലും മലമൂത്രവിസര്‍ജ്ജനം അരുത്. * പമ്പാ നദിയിലേക്ക് ചപ്പു ചവറുകളും തുണികളും എച്ചില് ഇലകളും എറിയരുത്. * വനനശീകരണത്തിന് ശ്രമിക്കരുത്. * തീ സൂക്ഷിച്ച് ഉപയോഗിക്കണം. കര്പ്പൂരാരാധനയ്ക്ക് ശേഷം തീ അലക്ഷ്യമായി കളയരുത്. * അടുപ്പു കൂട്ടിയാല്‍ വെള്ളമൊഴിച്ച് കെടുത്തണം. * ശരംകുത്തിയില്‍ ശരക്കോല് മാത്രമേ തറയ്ക്കാവു. * പതിനെട്ടാം പടിയില്‍ നാളീകേരം ഉടയ്ക്കരുത്. ഇതിനായി പടിയുടെ ഇരുവശത്തും പ്രത്യേക സ്ഥലങ്ങളുണ്ട്. * പമ്പയിലും സന്നിധാനത്തെ ഭസ്മ കുളത്തിലും സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കരുത്. * കാട്ടുമൃഗങ്ങളേയും ഇഴജന്തുക്കളേയും ഉപദ്രവിക്കരുത്.