മലയ്ക്ക് പോകാന്‍ മാലയിടല്‍

WDWD
ശബരിമല വ്രതാനുഷ്‌ഠാനത്തിന്‍റെ സൂചകമായി കഴുത്തില്‍ അയ്യപ്പമുദ്രയുള്ള മാല ധരിക്കണം. മാലയിട്ടുകഴിഞ്ഞാല്‍ പരിപൂര്‍ണ്ണമായ വ്രതത്തിലായിരിക്കണം.വ്രതം തുടങ്ങിയാല്‍ രണ്ടു നേരവും കുളിക്കണം.രണ്ടു നേരവും ക്ഷേത്രദര്‍ശനം നടത്തണം.

പുലര്‍ച്ചേ എഴുന്നേറ്റ് കുളിക്കണം.കടുത്ത ബ്രഹ്മചര്യനിഷ്‌ഠയും പാലിക്കണം.മത്സ്യ മാംസാദികളും ലഹരിയും പാടില്ല.മലകയരാനുള്‍ല ഒരുക്കമെന്ന നിലയില്‍ നഗ്നപാദരാവണം.

രുദ്രാക്ഷമാലയോ തുളസീമാലയോ ധരിക്കാം.ഇവ മണ്ഡലകാലത്ത് കടകളില്‍ വാങ്ങാന്‍ കിട്ടും.
ക്ഷേത്രങ്ങളില്‍ ചെന്നു മാലയിടാം.ശസ്താക്ഷേത്രങ്ങളായാല്‍ ഉത്തമം. ഗുരുസ്വാമി പൂജിച്ചു നല്‍കുന്ന മാലയും ധരിക്കാം‍.

ഏതു ദിവസവും മാലയിടാം. ശബരിമല ദര്‍ശനത്തിനു മുന്‍‌കൂട്ടി നിശ്ചയിക്കുന്ന ദിവസം കണക്കാക്കി 40 ദിവസം മുമ്പാണ് മാലയിടുക പതിവ്.ശാസ്താവിനു വിശേഷമായ ശനിയാഴ്‌ചയോ അയ്യപ്പന്‍റെ ജന്മനാളായ ഉത്രമോ ആണ്‌ മാല ധരിക്കാന്‍ ഉത്തമം.


ചിലര്‍ 41 ദിവസത്തെ വ്രതം ആചരിക്കുകയും, സബരിമല യാത്രക്കു ഒന്നൊരണ്ടോ ദിവസം മുമ്പ് മാലയിടുകയും ചെയ്യാറുണ്ട്.മാലയിടുന്നതോടൊപ്പം വസ്ത്രത്തിനും മാറ്റം വേണം.ശബരിമലയ്ക്കു പോകുന്നവര്‍ കറുപ്പാണ് ധരിക്കേണ്ടത്.ഇപ്പോല്‍ പലരും മുണ്ട്മാത്രമേ കറുപ്പോ നീലയോ അക്കാറുള്ളൂ.

ഗുരുസ്വാമി അല്ലെങ്കില്‍ പഴമ നീല മുണ്ട് ധരിക്കാറുണ്ട്. അതായിരുന്നു പതിവ്. കാവിയുടുത്ത് മലകയറുന്ന ചിട്ട ഇല്ലായിരുന്നു.

ഇന്ന് ആസ്ഥിതി മാറി.കറുപ്പോ കാവിയോ നീലയോ ഉടുക്കാം എന്ന സ്ഥിതി വന്നു. കേരളത്തില്‍ മലബാറില്‍ നിന്നുള്ളവരും ആന്ധ്ര,കര്‍ണാടക സ്വദേശികളും കറുപ്പാണു ധരിക്കുക.തെക്കന്‍ കേരളീയരും തമിഴരുമാണ് കാവി കൂടുതല്‍ ഉപയോഗിക്കുന്നത്.

വെബ്ദുനിയ വായിക്കുക