പ്രണയവും സെല്‍ ഫോണും

IFMIFM
സെല്‍ ഫോണിനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളു. വിവാഹ-പ്രണയ ബന്ധങ്ങളിലെ പ്രധാന വില്ലന്‍ എന്ന പേരു മുതല്‍, പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന ദുഷ്ടനായി വരെ സെല്‍ ഫോണ്‍ ചിത്രീകരിക്കപ്പെടുന്നു.

എന്നാല്‍ പ്രണയം സ്വര്‍ഗ്ഗതുല്യമാക്കാന്‍ ചില സെല്‍ ഫോണ്‍ നമ്പറുകള്‍ കൊണ്ടു കഴിയുമത്രേ. പക്ഷേ ശരിയായ സമയം, ശരിയായ പ്രവര്‍ത്തി എന്നിവ പ്രധാന തത്വമാക്കാണം. എസ്‌എം‌എസുകളെയാണ് ഉദ്ദേശിച്ചത്. ശരിയായ സമയത്ത് ശരിയായ വാക്കുകള്‍ ഉപയോഗിച്ചാല്‍ ശരിയായ പ്രയോജനം ലഭിക്കുമത്രേ.

ഫോണ്‍ ഉപയോഗിക്കുന്നത് സൌകര്യപ്രദമല്ലാത്ത ഓഫീസ് സമയത്തോ, ചില ബന്ധുക്കളുടെ അപകടാവസ്ഥയിലോ, പ്രത്യേക ചടങ്ങുകള്‍ മൂലം പങ്കാളി തിരക്കിലായിരിക്കുന്ന അവസരത്തിലോ, ഫോണ്‍ കോളുകള്‍ അനുചിതമായിരിക്കുന്നഅ അവസരത്തില്‍ മെസ്സേജുകളെ ആശ്രയിക്കാം.

ആശയവിനിമയം നടത്താന്‍ മനസ്സാഗ്രഹിക്കുകയും, അതു കഴിയാതിരിക്കുകയും ചെയ്യുന്ന പങ്കാളിയുടെ മനസ്സിന് ഇതു വലിയ ആശ്വാസം നല്‍കും. ബന്ധം സുദൃഢമായി നിലനിര്‍ത്താനും, പ്രണയം ഊഷ്മളമായി തുടരാനും ഇതു സാഹചര്യമൊരുക്കും.

അപ്രിയകരമായ കാര്യങ്ങള്‍ പറയുമ്പോള്‍ ചിലപ്പോള്‍ സംസാരഭാഷ രണ്ടുപേര്‍ക്കും ഇടയില്‍ അസ്വാരസ്വം സൃഷ്ടിച്ചേക്കും. ആ പ്രശ്നത്തിനും പരിഹാരം എസ്‌എം‌എസ് തന്നെ.

വെബ്ദുനിയ വായിക്കുക