വിവാഹത്തിന് എന്തൊക്കെയാണ് കാരണങ്ങള്‍? നല്ലൊരു ചോദ്യം തന്നെ. ഇതെ കുറിച്ച് ആര്‍ക്കും പൂര്‍ണമായും തൃപ്തി നല്‍കുന്ന ഉത്തരങ്ങള്‍ നല്‍കാനാവില്ല എങ്കിലും ഇതെ കുറിച്ച് നില നില്‍ക്കുന്ന ധാരണകള്‍ എന്തൊക്കെയെന്ന് നോക്കാം :
വിവാഹം ഒരു ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വിശുദ്ധമായ കരാര്‍ തന്നെയാണ് എന്ന് ഭൂരിഭാഗം ദമ്പതികളും പറയുന്നു. ഇതിന് അപവാദമായും ആളുകള്‍ ഉണ്ടെങ്കിലും ഇവരാണ് ഭൂരിപക്ഷം. വിവാഹമെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത സമീപനമായിരിക്കും ഉണ്ടാവുക.
ആദ്യം പുരുഷന്‍മാരെ കുറിച്ച് നോക്കാം:
പുരുഷന്മാര്‍ക്ക് എപ്പോഴും അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ ഒരു ബലഹീനതയാണത്രേ. കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ആ വാത്സല്യത്തിന്‍റെ മധുരമാണ് അവരെ വിവാഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നത്.
പിന്നെ, ആള്‍ക്കൂട്ടത്തിലാണെങ്കിലും ഒറ്റപ്പെടുമെന്ന ചിന്ത അവനെ ഭരിക്കുന്നുണ്ട്. അതിനാല്‍ ജീവിതകാലം മൊത്തം ഒരു പങ്കാളിയെ അവന്‍ ആഗ്രഹിച്ചുകോണ്ടേയിരിക്കുന്നു.
അവനിലുള്ള പ്രണയവും കരുതലും ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കണമെന്ന ആഗ്രഹത്താലും അവന്‍റെ കുഞ്ഞിന് ജന്‍മം നല്‍കേണ്ടത് സ്വന്തം പങ്കാളിയാവണമെന്ന ആഗ്രഹത്താലും അവന്‍ ഒരു പങ്കാളിയെ വല്ലാതെ ആഗ്രഹിക്കുന്നു.
ഇതിനെല്ലാം പുറമെ ചില അവസരങ്ങളില്‍ വ്യക്തിപരമായ ഉയര്‍ച്ചയില്‍ പങ്കാളിയുടെ സഹായവും മികവും അവന്‍ പ്രതീക്ഷിച്ചേക്കാം.
IFM
പുരുഷന്‍മാര്‍ ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ എങ്ങനെയാവും എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്? സ്ത്രീകളെ കുറിച്ച് താഴെ പറയുന്നവയും പൂര്‍ണമാണെന്ന് പറയാനാവില്ല, മാനസിക വ്യാപാരങ്ങളെ പൂര്‍ണമായും നമുക്ക് അളന്നെടുക്കാനാവില്ലല്ലോ.
പുരുഷന്‍മാരെ പോലെ തന്നെ ജീവിതകാലം മുഴുവന്‍ കൂടെയുള്ള ഒരു പങ്കാളിയെ വേണമെന്ന ആഗ്രഹവും എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണവും സ്ത്രീകളെ വിവാഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നു. പുരുഷന് തന്‍റെ പെണ്ണ് തന്‍റെ കുഞ്ഞിനെ ഉദരത്തില്‍ പേറണമെന്ന് ആഗ്രഹമുള്ളത് പോലെ സ്ത്രീയും സ്വന്തം പുരുഷനില്‍ നിന്നുള്ള ഗര്‍ഭം പേറാന്‍ വളരെയധികം ആഗ്രഹിക്കുന്നു.
സാമ്പത്തികവും തൊഴില്‍സംബന്ധമായ ഉയര്‍ച്ചയും സ്ത്രീകളിലും വിവാഹ കാരണമാവാറുണ്ട്. എന്നാല്‍, മാതാപിതാക്കളില്‍ നിന്നുള്ള പീഡനം ഇവരില്‍ കുറെ പേരെയെങ്കിലും വിവാഹത്തിന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിപ്പിക്കാറുണ്ട് എന്നത് ഒരു വ്യത്യസ്ത കാരണമായി നിലനില്‍ക്കുന്നു.