ലക്ഷമി ദേവിയെ സങ്കല്‍പ്പിച്ച് അനുഷ്ഠിക്കുന്ന വ്രതമാണ് വെള്ളിയാഴ്ച വ്രതം. സമ്പല്‍സമൃദ്ധിക്കു വേണ്ടിയാണ് വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. സ്ത്രീകളാണ് പൊതുവേ വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. മംഗല്യസിദ്ധിക്കുവേണ്ടിയും വെള്ളിയാഴ്ചകളില്‍ വ്രതം എടുക്കാറുണ്ട്. വ്രതം എടുക്കുന്ന സ്ത്രീകള്‍ അന്നേ ദിവസം കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. മംഗല്യസിദ്ധിക്കായി 12 വെള്ളിയാഴ്ചകളിലായി ദേവിക്ക് സ്വയംവരാര്‍ച്ചന നടത്താറുമുണ്ട്. വ്രതഅനുഷ്ഠാനങ്ങളില്‍ ഭക്ഷണം കഴിക്കാറില്ലെങ്കിലും വെള്ളിയാഴ്ച വ്രതത്തില്‍ അത്താഴം ഒഴിവാക്കാന്‍ പാടില്ലന്നാണ് വിശ്വാസം.