ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ഓര്‍മയില്ലേ? മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ പഴഞ്ചൊല്ലുകള്‍. അത് ഏതൊക്കെയാണെന്ന് നോക്കാം. 'കാണം വിറ്റും ഓണം ഉണ്ണണം', 'ഉള്ളതുകൊണ്ട് ഓണം പോലെ', 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍', 'ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം'...തുടങ്ങി ഓണം വരുന്ന നിരവധി പഴഞ്ചൊല്ലുകള്‍ മലയാളി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ട്.