എന്താണ് ഉത്രാടപ്പാച്ചില്‍?

വെള്ളി, 20 ഓഗസ്റ്റ് 2021 (07:50 IST)
ഇന്ന് ഉത്രാടമാണ്. തിരുവോണത്തിനു തലേദിവസമാണ് ഉത്രാടം. തിരുവോണം ആഘോഷിക്കാന്‍ ഏറ്റവും അടുത്ത ഒരുക്കങ്ങള്‍ നടത്തുന്ന ദിവസമാണ് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ക്കായി മലയാളി ഓടിനടക്കുന്നതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് അറിയപ്പെടുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. ഉത്രാട നാളില്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നതിനും പ്രത്യേകതയുണ്ട്. ഏറ്റവും വലിയ പൂക്കളം ഇടുന്ന ദിവസമാണ് ഉത്രാടം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍