ടെന്നീസില്‍ സാനിയ മിര്‍സയുടെയും സ്വീസ് താരം മാര്‍ട്ടിന ഹിംഗസിന്റെ വര്‍ഷമായിരുന്നു കടന്നു പോയത്. സാനിയ വനിത ഡബിള്‍സില്‍ ഒന്നാം നമ്പറായി തീര്‍ന്നതും ഹിംഗസുമൊത്ത് വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്റ്‌സ്ലാം അടക്കം ഈ സീസണില്‍ പത്ത് കിരീടങ്ങളാണ് ഈ ജോടികള്‍ സ്വന്തമാക്കിയത്.
നോവാക് ജോക്കോവിച്ചിന്റെ വര്‍ഷമായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യു എസ് ഓപ്പണ്‍, വിംബിള്‍ഡണ്ണും ഈ സെര്‍ബിയന്‍ താരം സ്വന്തമാക്കി. മറുവശത്ത് സെറീന വില്ല്യംസ് തന്റെ പതിവ് ഫോം തുടരുകയും ചെയ്‌തു. ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ നായകന്‍ ലിയാന്‍ഡര്‍ പേസ് മാര്‍ട്ടിന ഹിംഗസുമൊത്ത് മിക്‍സഡ് ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്, യു എസ് ഓപ്പണ്‍ ഗ്രാന്റ്‌സ്‌ലാമുകള്‍ സ്വന്തമാക്കുകയും ചെയ്‌തു.
ബാഡ്‌മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സൈന നെഹ്‌വാള്‍. നിലവില്‍ രണ്ടാം റാങ്കുകാരിയായ സൈന 2015ല്‍ രണ്ടു കിരീടങ്ങളും രണ്ടു റണ്ണറപ്പുകളും സ്വന്തമാക്കി.