മുംബൈ ഭീകരാക്രമണ രീതിയിലായിരുന്നു യൂറോപ്പിനെ ഞെട്ടിച്ച പാരിസ് ഭീകരാക്രമണം നടന്നത്. സ്റ്റേദെ ദെ ഫ്രാന്‍സ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനും റസ്‌റ്റോറന്റിലും തിയേറ്ററിലുമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെ പേര്‍ക്ക് പരുക്കേറ്റു. ഭീകരരെന്നുകരുതുന്ന എട്ടുപേരും മരിച്ചു.
അലിബെര്‍ത്തിലെ ലേ ക്ലാരിയണ്‍ ബാറില്‍ മുഖംമൂടിധാരിയായ ഒരാള്‍ തുരുതുരെ വെടിവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ റോഡിനപ്പുറമുള്ള ലിറ്റില്‍ കംബോഡിയ എന്ന ലഘുഭക്ഷണശാലയിലും. അലിബേര്‍ത്തിന് തെക്കുഭാഗത്തുള്ള ലാ കാസ നോസ്ട്ര എന്ന പിസ വില്പനശാലയിലും. സ്റ്റേദെ ദെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുകയായിരുന്ന സ്‌റ്റേഡിയത്തിന് പുറത്തും പിന്നീട് തിയേറ്ററിലുമായിരുന്നു ഭീകരാക്രമണം നടന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഒരേസമയം നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍ രാജ്യമെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. 2004-ലെ മാഡ്രിഡ് ബോംബാക്രമണ പരമ്പരയ്ക്കുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.