ലോകത്തെ നടുക്കിയ ഷാർലി എബ്ദോയിലെ ഭീകരാക്രമണം

ശനി, 2 ജനുവരി 2016 (18:48 IST)
പ്രവാചകനിന്ദ ആരോപിച്ച് ഭീകരര്‍ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാർലി എബ്ദോയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറി നടത്തിയ വെടിവെപ്പായിരുന്നു 2015നെ നടുക്കിയെ ഒരു സംഭവം. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു. മുഖ്യപത്രാധിപർ സ്റ്റീഫെൻ ചാർപോണിയർ, വാരികയുടെ കാർട്ടൂണിസ്റ്റുകളായ ജോർജ് വൊളിൻസ്കി, ഴാങ് കാബട്ട്, അക കാബു, ടിഗ്‌നസ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

2015 ജനുവരി 7ന് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി മൂന്നംഗ ഭീകരസംഘം ഷാർലി എബ്ദോയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് അക്രമികൾ പറഞ്ഞതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ആക്രമം നടത്തിയതിനു ശേഷം ആക്രമികൾ കാറിൽ രക്ഷപ്പെട്ടു.
ആക്രമണം നടന്ന ഒരാഴ്ച്ചക്കകം നിലനില്‍പ്പിന്റെ പതിപ്പ് എന്ന പേരില്‍ മാസികയുടെ പതിപ്പ് ഷാര്‍ലി എബ്ദോ പുറത്തിറക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക