മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനായി ബിജെപി നേതാക്കള്‍ ഇരിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രവേശിക്കാന്‍ പിണറായി വിജയന്‍ വാതില്‍ക്കല്‍ എത്തിയ സമയത്തായിരുന്നു മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് കടക്ക് പുറത്ത് എന്നു പറഞ്ഞ് അദ്ദേഹം എല്ലാ മാധ്യമ പ്രവര്‍ത്തകരേയും ഇറക്കിവിട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി. ഗോപാലന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ഈ വിഷയം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.
സംഭവം വിവാദമായതോടെ പിണറായിയെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്ത് വന്നും. കേരളത്തിന്റെ ചരിത്രമറിയാത്തവരാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മുഖ്യ മന്ത്രിയുടെ പ്രതികരണത്തെ അധികാരത്തിന്റെ ഗര്‍വ്വാണെന്ന് വരെ പറഞ്ഞവരുണ്ട്. സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുകളാക്കി മാറ്റാന്‍ ട്രോള്‍ന്മാരും മറന്നില്ല.