റിപ്പബ്ലിക് ദിനവും അതിഥികളും

ഞായര്‍, 25 ജനുവരി 2009 (11:08 IST)
PTI
1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ സ്വന്തം എന്ന് പറയാവുന്ന പരമോന്നത ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 ന് ആണ്. അങ്ങനെ ഭാരതം പരമോന്നത റിപ്പബ്ലിക് ആയതിന്‍റെ സ്‌മരണയ്ക്കായി എല്ലാവര്‍ഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു.

തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കുന്നു ഇതോടനുബന്ധിച്ച് നടക്കുന്നു. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കാറുണ്ട്. ഒപ്പം തന്നെ, മറ്റ് രാജ്യത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളെയെങ്കിലും ക്ഷണിക്കാറുമുണ്ട്.

PTI
ഇതുവരെയുള്ള റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത അതിഥികളുടെ വിവരങ്ങള്‍ -

1976 - ഫ്രാന്‍സ് പ്രധാനമന്ത്രി - ജാക്വസ് ചിറാക്
1978 - അയര്‍ലണ്ട് പ്രസിഡന്റ് - പാട്രിക് ഹിലാരി
1986 - ഗ്രീക്ക് പ്രധാനമന്ത്രി - ആന്‍‌ഡ്രീസ് പപ്പന്‍‌ട്രൌ
1992 - പോര്‍ച്ചുഗല്‍ പ്രസിഡന്റ് - മരിയോ സോറസ്
1995 - ദക്ഷിണാഫ്രിക്ക പ്രസിഡന്റ് - നെല്‍‌സണ്‍ മണ്ടേല
1996 - ബ്രസീല്‍ പ്രസിഡന്റ് - ഫെര്‍ണാഡൊ ഹെന്‍‌ട്രിക് കാര്‍ഡൊസൊ
1997 - ട്രിനിഡാഡ് ആന്‍റ് ടൊബാഗോ പ്രധാനമന്ത്രി - ബാസ്‌ഡിയോ പാണ്ടെ
1998 - ഫ്രാന്‍സ് പ്രസിഡന്റ് - ജാക്വസ് ചിറാക്
1999 - നേപ്പാള്‍ രാജാവ് - ബിരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്
2000 - നൈജീരിയ പ്രസിഡന്റ് - ഒലുസെഗന്‍ ഒബസാന്‍‌ജോ
2001 - അല്‍ജീരിയ പ്രസിഡന്റ് - അബ്‌ദെലസിസ് ബൌതെഫ്ലിക്ക
2002 - മൌറീഷിയസ് പ്രസിഡന്റ് - കസ്സം ഉത്തീം
2003 - ഇറാന്‍ പ്രസിഡന്റ് - മുഹമ്മദ് ഖദാമി
2004 - ബ്രസീല്‍ പ്രസിഡന്റ് - ലൂയിസ് ഇനാഷ്യോ ലുലാ ദ സില്‍‌വ
2005 - ഭൂട്ടാന്‍ രാജാവ് - ജിഗ്‌മെ സിംഗെ വാന്‍ഗ്‌ചുക്
2006 - സൌദി അറേബ്യ രാജാവ് - അബ്‌ദുള്ള ബിന്‍ അബ്‌ദുളസീസ് അല്‍-സൌദ്
2007 - റഷ്യന്‍ പ്രസിഡന്റ് - വ്ലാഡ്‌മിര്‍ പുട്ടിന്‍
2008 - ഫ്രാന്‍സ് പ്രസിഡന്റ് - നിക്കോളസ് സര്‍ക്കോസി

ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന് ഡല്‍‌ഹിയില്‍ അതിഥിയായെത്തുന്നത് കസാക്കിസ്ഥാന്റെ പ്രസിഡന്റ് നൂറുസുല്‍ത്താന്‍ നസര്‍ബായേവയാണ്.