ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ രാജസ്ഥാനിലെ സിദ്ധവീര് ഗോഗദേവ് ക്ഷേത്രത്തിലേക്കാണ് നിങ്ങളെ കൊണ്ടു പോകുന്നത്. ചുരു ജില്ലയിലെ ദുത്തഖെദയില് സ്ഥിതി ചെയ്യുന്ന ക്ഷേത്രം സന്ദര്‍ശിക്കാന്‍ വിവിധ ജാതി മത വിഭാഗങ്ങളില്‍ നിന്ന് ധാരാളം പേര് എത്താറുണ്ട്. ഗോഗദേവിന്റെ ജന്മസ്ഥലമാണ് ദുത്തഖെദ. നാഥ് സമുഹത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
മധ്യകാലഘട്ടത്തില്‍ ലോക്ദേവത( സാധാരണക്കാരന്റെ ദൈവം) എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഒരു വ്യക്തി ഇവിടെ ജീവിച്ചിരുന്നു. ഹൈന്ദവ, മുസ്ലീം, സിഖ് മതങ്ങളില്‍ അദ്ദേഹത്തിന് അനുയായികളുണ്ടായിരുന്നു. അദേഹത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും ചായ്വ് ഉണ്ടായിരുന്നില്ല. ചുരുവിലെ ദദ്രേവ രജപുത്ര വംശത്തിലാണ് ഗോഗാജി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൈബര് ചുരുവിലെ ഭരണാധികാരിയായിരുന്നു. മാതാവിന്റെ പേര് ബചല് എന്നുമായിരുന്നു. ഗുരു ഗോരക് നാഥിന്റെ അനുഗ്രഹത്താല്‍ നവമി ദിവസമാണ് ഗോഗാജി ജനിച്ചത്. ചൌഹാന് രാജവംശത്തില്‍ പ്രഥ്വി രാജ് ചൌഹാന് ശേഷം ഗോഗാജി ആയിരുന്നു ജനപ്രിയ ഭരണാധികാരി. സത്ലജ് മുതല്‍ ഹന്‍സി വരെ അദ്ദേഹത്തിന്റെ രാജ്യം വ്യാപിച്ച് കിടന്നിരുന്നു.
പ്രാദേശിക വിശ്വാസമനുസരിച്ച് ഗോഗാജി പാമ്പുകളുടെ ദൈവമായാണ് ആരാധിക്കപ്പെട്ടിരുന്നത്. ഗോഗാജി ചൌഹാന്,
WD
WD
ഗുഗ്ഗ, ജഹീര്‍ വീര്‍, ജഹിര്‍ പീര്‍ എന്നിങ്ങനെയും ഗോഗാജിയെ വിളിച്ചിരുന്നു. ഗുരു ഗോര്ക്ഷ്നാഥിന്റെ പ്രധാന ശിഷ്യനായിരുന്നു അദ്ദേഹം. ദുത്തഖെദയില് ഗുര് ഗോര്ക്ഷ്നാഥിന്റെ ആശ്രമവും ഉണ്ട്. ഇവിടെ കുതിരപ്പുറത്തിരിക്കുന്ന ഗോഗാദേവ്ജിയുടെ പ്രതിമയുണ്ട്. ഭക്തര്‍ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നു.
ജന്മസ്ഥലത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ ഹനുമങ്കദ് ജില്ലയില്‍ ഗോഗാമദി ധാമിനില് ഗോഗാദേവ്ജിയുടെ സമാധി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ രണ്ട് പുരോഹിതന്മാരുണ്ട്. ഒരാള്‍ ഹിന്ദുവും ഒരാള്‍ മുസ്ലീമും. സാമുദായിക സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ശ്രാവണമാസത്തിലെ പൌര്‍ണ്ണമി ദിവസം മുതല്‍ ഭാദവ മാസത്തിലെ പൌര്‍ണ്ണമി ദിവസം വരെ ഇവിടെ ആഘോഷം സംഘടിപ്പിക്കുന്നു. ഈ അവസരത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഗോഗാജിയുടെ അനുഗ്രഹം തേടിയെത്തുന്നു. അന്തരീക്ഷം ഭക്തി സാന്ദ്രമായി മാറുന്നു.
സംസ്ഥാനത്തിന്റെ സംസ്കാരത്തില്‍ തന്നെ ഗോഗാദേവന്റെ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ഗോഗാദേവന്റെ സ്മരണ ഇപ്പോഴും കാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ ഭക്തഫ്രെ പ്രേരിപ്പിക്കുന്നതായി ബുദ്ധിജീവികളും ചരിത്രകാരന്മാരും കരുതുന്നു. ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക...
എത്താനുളള മാര്‍ഗ്ഗം
റോഡ്: സദല്പൂര് ജയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ജയ്പൂരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. സദല്പൂരില് നിന്ന് ദുത്തഖെദയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്സി,
WD
WD
ബസ് സര്‍വീസുകള്‍ ഉണ്ട്.
റെയില്‍ : അടുത്ത റെയില്‍വേ സ്റ്റേഷന് സദല്പൂര്. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് ട്രെയിന്‍ സര്‍വീസുണ്ട്.