മുംബൈയില്‍ നിന്ന് നാസിക്കിലേക്ക് പോവുന്ന വഴിയിലുള്ള ഒരു ചെറിയ ഗ്രാമമാണ് ഇഗതപുരി. മുംബൈ-ആഗ്ര ദേശീയ പാത കടന്നുപോവുന്നതും ഇതുവഴിയാണ്. സമുദ്രത്തില്‍ നിന്നും 1900 അടി ഉയരെയാണ് ഈ കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്.
ഉത്തരേന്ത്യയില്‍ നിന്ന് മുംബൈയിലേക്ക് പോവുമ്പോള്‍ ഒരു ചെറു റയില്‍വെ സ്റ്റേഷന് എന്ന നിലയില്‍ മാത്രമാണ് ഇവിടത്തെ കുറിച്ച് പലര്‍ക്കും അറിയാവുന്നത്. എന്നാല്‍, ഖണ്ഡാലയെക്കാളും തണുപ്പുകൂടിയ ഈ മലയോരഗ്രാമം രണ്ട് കാര്യങ്ങള്‍ കൊണ്ട് പ്രശസ്തമാണ്. ഘടന് ദേവിയും പ്രശസ്ത യോഗാചാര്യന് സത്യനാരായന്‍ ഗോയങ്ക സ്ഥാപിച്ച ഒരു യോഗ കേന്ദ്രവും ഈ പ്രദേശത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നു.
ഇഗതപുരിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് മലകളുടെ ദേവിയായ ഘടന് ദേവിയുടെ ക്ഷേത്രം. ഇഗതപുരിക്ക് തൊട്ട് മുമ്പ് ഹൈവേയില്‍ നിന്ന് അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഘടന് ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരാം.
ക്ഷേത്രത്തിന് പിന്നിലായി ട്രിങ്കാല്വാഡി കോട്ട സ്ഥിതിചെയ്യുന്നു. ദുര്വാര്, ട്രിമാക്, ഹരിഹര്‍ എന്നീ മൂന്ന് പര്‍വതങ്ങളും ക്ഷേത്രത്തിന് പിന്നില്‍ മനോഹരമായ കാഴ്ച ഒരുക്കി കാവല്‍ നില്ക്കുന്നു. ഘടന് ദേവിയെ പര്‍വതങ്ങളുടെ ദേവിയായാണ് ഇവിടുത്തുകാര്‍ ആരാധിക്കുന്നത്. ഫോട്ടോഗാലറി
പുരാണങ്ങളില്‍ പറയുന്നത് അനുസരിച്ച്, ദേവിയുടെ ഒമ്പത് അവതാരങ്ങളിലൊന്നായ ശൈലപുത്രിയാണ് ഇഗതപുരിയിലെ ഘടന് ദേവി. ദേവി, ഒരിക്കല്‍ വജ്രേശ്വരി എന്ന ഇടത്തുനിന്ന് പൂനയ്ക്ക് അടുത്തുള്ള ജ്യോതിര്‍ലിംഗമായ ഭീംശങ്കറിലേക്ക് പോവുകയായിരുന്നു എന്നും വഴിയില്‍ ഇഗതപുരിയില് വച്ച് പ്രകൃതി സൌന്ദര്യത്തില്‍ ഹഠാകൃഷ്ടയായി എന്നും അങ്ങിനെ ഇവിടെ കുടിയിരുന്നു എന്നും പുരാണങ്ങള്‍ പറയുന്നു. ഛത്രപതി ശിവജിയും ഇവിടം സന്ദര്‍ശിച്ചിട്ടുള്ളതായി ചരിത്ര രേഖകളില്‍ കാണുന്നു.
യാത്ര
WD
മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് ഇവിടെ നിന്നും 140 കിലോമീറ്റര്‍ അകലെയാണ്. ഇഗതപുരി റയില്‍വെ സ്റ്റേഷനില്‍ നിന്ന് മുംബൈ വി ടിയിലേക്ക് ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്. ഇഗതപുരിയില് നിന്ന്, മുംബൈ, കസാര, നാസിക് എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് സുലഭമാണ്.