സപ്തശൃംഗി ദേവി, അര്‍ദ്ധ ശക്തിപീഠം

മഹാരാഷ്ട്രയില്‍ സ്ഥിതിചെയ്യുന്ന മൂന്നര ശക്തിപീഠങ്ങളില്‍, സപ്തശൃംഗി ദേവിയുടെ അര്‍ദ്ധ (പകുതി) പീഠം നാസിക്കില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. സഹ്യാദ്രി പര്‍വ്വതനിരയില്‍, കടല്‍നിരപ്പില്‍ നിന്ന് 4800 അടി ഉയരത്തിലാണ് ഈ അര്‍ദ്ധ പീഠം സ്ഥിതിചെയ്യുന്നത്.

ഇവിടെ ഒരു വശത്ത് ഹരിതനിറമാര്‍ന്ന് ഉയര്‍ന്ന കുന്നുകളും, മറുവശത്ത് ആഴമേറിയ മലയിടുക്കുമാണ്. ദേവി നിങ്ങളെ മനോഹരമായ പ്രകൃത്തിക്കു പരിചയപ്പെടുത്തുകയാണെന്ന് ഇവിടെയെത്തിയാല്‍ നിങ്ങള്‍ക്ക് തോന്നിപ്പോകും. മഹിഷാസുരന്‍റെ അക്രമങ്ങളില്‍ പൊറുതിമുട്ടിയ ദേവഗണങ്ങള്‍ ആശ്വാസത്തിനായി ദേവിയെ പ്രാര്‍ത്ഥിക്കുകയും, അങ്ങനെ സപ്തശൃംഗി ദേവിയായി ദേവി അവതരിക്കുകയും ചെയ്തെന്നാണ് വിശ്വാസം. ലോകത്തില്‍ 108 ശക്തിപീഠങ്ങള്‍ ഉള്ളതില്‍, മൂന്നര എണ്ണം മഹാരാഷ്ട്രയിലാണ് ഉള്ളതെന്ന് പുരാതന ലിഖിതങ്ങള്‍ പറയുന്നു.

സപ്തശൃംഗി പീഠം അര്‍ദ്ധശക്തിപീഠമായാണ് കണക്കാക്കുന്നത്. പുരാതന ഹിന്ദു ലിഖിതങ്ങളിലൊന്നും മറ്റൊരു അര്‍ദ്ധ ശക്തിപീഠത്തേക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഈ ദേവി ബ്രഹ്മസ്വരൂപിണി എന്ന പേരിലും അറിയപ്പെടുന്നു. ബ്രഹ്മദേവന്‍റെ കമണ്ഡലുവില്‍ നിന്ന് സപ്തശൃംഗിയുടെ രൂപത്തില്‍ ഗിരിജ മഹാനദു ദേവി ഉത്ഭവിച്ചു എന്നാണ് പറയപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ സംയുക്ത രൂപമായും സപ്തശൃംഗി ദേവിയെ ആരാധിച്ചുവരുന്നു. ശ്രീരാമ ദേവനും, സീതാ ദേവിയും ലക്ഷ്മണനും നാസിക്കിലെ തപോവനത്തില്‍ എത്തിയപ്പോള്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു.

പണ്ട് ഒരിക്കല്‍ ഒരാള്‍ ഒരു തേനീച്ചക്കൂട് നശിപ്പിച്ചപ്പോഴാണ് ഈ വിഗ്രഹം ആദ്യമായി കണ്ടതെന്ന് പ്രാദേശികമായുള്ള കഥകള്‍ പറയുന്നു. എട്ടടി ഉയരമുള്ള വിഗ്രഹമാണ് സപ്തശൃംഗി ദേവിയുടേത്. പതിനെട്ടു കൈകളുള്ള വിഗ്രഹത്തിന്‍റെ കൈകളില്‍, മഹിഷാസുര നിഗ്രഹത്തിന് വിവിധ ദേവന്മാര്‍ നല്‍കിയ ആയുധങ്ങള്‍ പിടിച്ചിരിക്കുന്നു.
WDWD
ശിവന്‍റെ തൃശൂല്‍, വിഷ്ണുവിന്‍റെ ചക്രം, അഗ്നിയുടെ ദഹനശേഷി, വായുവിന്‍റെ അമ്പും വില്ലും, ഇന്ദ്രന്‍റെ വജ്രം, യമ്മിന്‍റെ വടി, ദക്ഷപ്രജാപതിയുടെ സ്ഫടികമാല, ബ്രഹ്മാവിന്‍റെ കമണ്ഡലു, സൂര്യന്‍റെ കിരണങ്ങള്‍, കാലസ്വരൂപിയുടെ വാള്‍, ക്ഷീര്‍സാഗറിന്‍റെ കണ്ഠമാല, കുണ്ഡലങ്ങള്‍, കാപ്പ്, വിശ്വകര്‍മ്മാവിന്‍റെ പരശുവും പടച്ചട്ട എന്നിവ ഈ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്കുചെയ്യുക

WDWD
ക്ഷേത്രത്തിലേക്കുള്ള വഴി 472 പടിക്കെട്ടുകള്‍ അടങ്ങിയത്. ചൈത്രത്തിലും അശ്വിന നവരാത്രിയിലും ഇവിടെ കാഴ്ചകള്‍ ഒരുക്കുന്നു.

ചൈത്ര മാസത്തില്‍ ദേവി പുഞ്ചിരിക്കുന്നതായി കാണപ്പെടുമെന്നും, നവരാത്രി കാലത്ത് ഗൌരവത്തോടെ കാണപ്പെടുമെന്നും പറയപ്പെടുന്നു. പര്‍വ്വതങ്ങളിലുള്ള 108ഓളം ചെറു കുളങ്ങള്‍ പ്രദേശത്തിന്‍റെ സൌന്ദര്യം വലിയ അളവില്‍ വര്‍ദ്ധിപ്പിക്കുന്നു.

എത്തിച്ചേരാനുള്ള മാര്‍ഗ്ഗം: -

വ്യോമമാര്‍ഗ്ഗം- മുംബൈ, പുനെ വിമാനത്താവലങ്ങളാണ് ഏറ്റവും അടുത്ത്. ഇവിടെ നിന്ന് നാസിക്കിലേക്ക് ബസ്സോ, ടാക്സിയോ ലഭ്യമാണ്.

WDWD
റെയില്‍ മാര്‍ഗ്ഗം:- നാസിക്ക് എല്ലാ പ്രധാന നഗരങ്ങളുമായും റെയില്‍ മാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് ട്രെയിനുകള്‍ വളരെ എളുപ്പമുള്ള മാര്‍ഗ്ഗമാണ്.

റോഡ് മാര്‍ഗ്ഗം:- നാസിക്കില്‍ 65 കിലോമീറ്റര്‍ ദൂരത്താണ് സപ്തശൃംഗി പര്‍വ്വതനിരകള്‍ സ്ഥിതിചെയ്യുന്നത്. നിങ്ങള്‍ക്ക് ഒരു മഹാരാഷ്ട്രാ റോഡ്‌വെയ്സ് ബസ്സ് മുഖേനയോ ടാക്സിയിലോ ഇവിടെയെത്താം.