ജഗന്നാഥ ക്ഷേത്രം

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലുള്ള ജഗന്നാഥ ക്ഷേത്രം പ്രശസ്തമാണ്. സമ്പന്നതയിലും മനോഹാരിതയിലും ക്ഷേത്രം മുന്നിലാണ്. അഹമ്മദാബാദിലെ ജമല്‍‌പുര്‍ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്‍റെ ഐശ്വര്യമായാണ് ക്ഷേത്രത്തെ കരുതിപ്പോകുന്നത്.

ഏകദേശം 150ഓളം വര്‍ഷം മുന്‍പാണ് ക്ഷേത്രം നിര്‍മ്മിച്ചത്. നരസിംഹദാസ്ജി എന്ന സന്യാസിയുടെ സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്, തന്‍റെയും സഹോദരങ്ങളായ ബലരാമന്‍റെയും സുഭദ്രയുടെയും ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഗ്രാമവാസികളുടെ സഹായത്തോടെ ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു.

ജഗന്നാഥനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ശേഷം പ്രദേശമാകെ സന്തോഷത്തില്‍ കളിയാടിയെന്നാണ് പറയപ്പെടുന്നത്. ജഗന്നാ
WDWD
ഭഗവാന്‍, ബലരാമന്‍, സുഭദ്ര എന്നീ ദേവതകളുടെ വിഗ്രഹങ്ങള്‍ അതീവ മനോഹരങ്ങളാണ്. ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്ര 1878ന് ശേഷം പതിവായി നടക്കുന്നു. ഈ അവസരത്തില്‍ ക്ഷേത്രം മനോഹരമായി അലങ്കരിക്കപ്പെടുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണെന്നാണ് വിശ്വാ‍സം.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

WDWD
ജയ് രണ്‍ചോഡ്, മകന്‍ ചോര്‍ എന്നിങ്ങനെ ആര്‍പ്പ് വിളിച്ച് കൊണ്ടാണ് ഘോഷയാത്ര നീങ്ങുന്നത്. വന്‍ ജനക്കൂട്ടം ഈ അവസരത്തില്‍ ക്ഷേത്രത്തില്‍ എത്തുമെന്നതിനാല്‍ വലിയ സുരക്ഷയാണ് ഈ വേളയില്‍ ഏര്‍പ്പെടുത്തുന്നത്. ജീവിതത്തിലെ സങ്കടങ്ങളും വേദനകളും ഒക്കെ ഭഗവാനെ ഒരു നോക്ക് കാണുന്നതിലൂടെ പരിഹൃതമാകുമെന്നാണ് വിശ്വാസം. ആഗ്രഹങ്ങളും ഭഗവാന്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

പാവങ്ങള്‍ക്ക് സൌജന്യമായി ആഹാരം നല്‍കുന്നു എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്ന്. സദാവര്‍ത്ത എന്ന ട്രസ്റ്റ് രൂപീകരിച്ചാണ് ഇത് ചെയ്യുന്നത്. മഹാമണ്ഡലേശ്വര്‍ നരസിംഹജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്. ദിവസവും നുറ് കണക്കിന് ജനങ്ങള്‍ ഇവിടെ വന്ന് ആഹാരം കഴിക്കുന്നു.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: അഹമ്മദാബാദിലേക്ക് എല്ലാ പ്രമുഖ സംസ്ഥാനങ്ങളില്‍ നിന്നും ബസ് സര്‍വീസുണ്ട്. ഗീതാമന്ദിര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ടാക്സി സര്‍വീസുണ്ട്.

റെയില്‍: ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്ന് അഹമ്മദാബാദിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. കലുപുര്‍ സ്റ്റേഷന്‍
WDWD
ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ്. മണിനഗര്‍, സബര്‍മതി സ്റ്റേഷനുകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പം എത്താം.

വ്യോമം: അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ നിന്ന് വിമാന സര്‍വീസുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ടാക്സി ലഭിക്കും.