കൈലാസവും മാനസാരോവറും ഹൈന്ദവരുടെ വികാരം തന്നെയാണ്. ശിവഭഗവാന്‍റെ വാസസ്ഥാനം ഇവിടെ ആണെന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്ന് 22028 അടി ഉയരത്തിലുളള കൈലാസത്തില്‍ എത്തണമെങ്കില്‍ ഉള്‍വിളി ഉണ്ടാവണം എന്നാണ് പറയുന്നത്.
സ്വയംഭു ആയ കൈലാസവും മാര്‍ഗ്ഗമധ്യേ ഉള്ള മാനസസരോവറും സൃഷ്ടിയോളം തന്നെ പഴക്കമുള്ളതാണ്. വെള്ളിനിറത്തിലുള്ള കൈലാസ പര്‍വ്വതത്തിന്‍റെ മകുടത്തില്‍ ശബ്ദവും വെളിച്ചവും ലയിച്ച് ഒന്നാകുന്നു. ഓം എന്ന പ്രണവ മന്ത്രം ഇവിടെ മുഴങ്ങുന്നു.
WD
ഭാരത സംസ്കാരത്തിന്‍റെയും തത്വശാസ്ത്രത്തിന്‍റെയും ഹൃദയഭൂമിയാണ് കൈലാസം.പുരാതനമായ ഭാരതത്തിന്‍റെ വിശ്വാസങ്ങള്‍ മാനസസരോവറില്‍ പ്രതിഫലിക്കുന്നു.
കൈലാസത്തിന്‍റെ താഴ്വരകള്‍ കല്പവൃക്ഷങ്ങള്‍ അലങ്കരിക്കുന്നതായി കരുതപ്പെടുന്നു. കൈലാസ പര്‍വതത്തിന്‍റെ ദക്ഷിണ ഭാഗം ഇന്ദ്രനീലമായും കിഴക്ക് ഭാഗം സ്ഫടികമായും പടിഞ്ഞാറ് ഭാഗം മാണിക്യമായും വടക്ക് ഭാഗം സ്വര്‍ണ്ണമായും വിശേഷിപ്പിക്കപ്പെടുന്നു.
കുബേരന്‍റെ രാജധാനി ഇവിടെ ആണ് സ്ഥിതി ചെയ്യുന്നതത്രേ. മഹാവിഷ്ണുവിന്‍റെ കാല്‍ വിരലില്‍ നിന്ന് ഉത്ഭവിച്ച ഗംഗയെ കൈലാസവാസിയായ ശിവഭഗവാന്‍ തന്‍റെ ജടയില്‍ പിടിച്ചു കെട്ടി ശാന്തയാക്കിയത് പ്രസിദ്ധമാണല്ലോ.
ബുദ്ധ മതക്കാര്‍ക്കും കൈലാസം പുണ്യഭൂമി തന്നെയാണ്. കൈലാസത്തില്‍ തപസ് ചെയ്യുന്ന കോപാകുലനായ ബുദ്ധനെ അവര്‍ ആരാധിക്കുന്നു.
കൈലാസത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം നിര്‍വാണം പ്രാപിക്കാന്‍ സഹായിക്കുംവെന്ന് ബുദ്ധ മതക്കാര്‍ വിശ്വസിക്കുന്നു. ജൈന മതത്തിലെ ആദ്യ തീര്‍ത്ഥങ്കരന്‍ ഇവിടെ വച്ചാണ് നിര്‍വാനം പ്രാപിച്ചതെന്ന് കരുതപ്പെടുന്നു. സിഖ് മതസ്ഥാപകനായ ഗുരു നാനക് കൈലാസത്തില്‍ തപസ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്.
കൈലാസ പര്‍വതത്തിന്‍റെയും മാനസസരോവറിന്‍റെയും മതപരമായ പ്രാധാന്യം വിവിധതലങ്ങളിലുളളതാണ്. എല്ലാ മതങ്ങളും കൈലാസ പര്‍വതത്തെ ബഹുമാനിക്കുന്നുണ്ട്. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങള്‍ എല്ലാ മതങ്ങളും ഒന്നാണെന്ന ധാരണ പരത്തുന്നു.
മന്ഥത മഹാരാജാവാണ് മാനസസരോവര്‍ തടാകം കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. മനസസരോവറിന്‍റെ തീരത്ത് അദ്ദേഹം പ്രായച്ഛിത്ത കര്‍മ്മങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു. തടാകത്തിന്‍റെ നടുവില്‍ വിശേഷപ്പെട്ട മരുന്നുകള്‍ അടങ്ങിയ ഫലങ്ങള്‍ ഉള്ള വൃക്ഷമുണ്ടെന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം. എല്ലാവിധത്തിലുള്ള രോഗങ്ങളും ഈ ഫലങ്ങള്‍ കഴിക്കുന്നതിലൂടെ ഭേദമകുമെന്നും വിശ്വാസമുണ്ട്.
WD
എന്നാല്‍, കൈലാസത്തില്‍ എത്തുക എളുപ്പമുള്ള കാര്യമല്ല. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ജീവവായു ലഭിക്കുന്നത് തന്നെ പ്രയാസമാണ്. ഇതു കാരനം തലവേദന, ശ്വാസം മുട്ട്, അസ്വാസ്ഥ്യം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
WD
എത്താനുള്ള മാര്‍ഗ്ഗം
ഇന്ത്യയില്‍ നിന്ന് റോഡ്മാര്‍ഗ്ഗം കൈലാസത്തിലെത്താം. മനസസരോവറിലേക്ക് കേന്ദ്രസര്‍ക്കാര്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇരുപത്തി എട്ട് മുതല്‍ 30 ദിവസം വരെ സഞ്ചരികേണ്ടി വരും. സീറ്റുകള്‍ പരിമിതമായതിനാല്‍ നേരത്തേ തന്നെ റിസര്‍വ് ചെയേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് യാത്രയ്ക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.
നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം ചെല്ലാവുന്നതാണ്. അവിടെ നിന്ന് കൈലാസ പര്‍വ്വതത്തിന്‍റെ താഴ്വരയിലുള്ള മാനസസരോവര്‍ വരെ റോഡ് മാര്‍ഗ്ഗം പോകാവുന്നതാണ്.
WD
WD
ഹെലികോപ്റ്ററിലും പോകാന്‍ സൌകര്യമുണ്ട്. കാത്മണ്ഡുവില്‍ ഇന്ന് നേപ്പാള്‍ ഗഞ്ച് വരെയും അവ്ഗിടെ നിന്നും സിമികോട്ട് വരെയും ഹെലൊകോപ്റ്ററില്‍ പോകാം. സിമികോട്ടില്‍ നിന്ന് ഹിത്സയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുണ്ട്.
തിബത്തിന്‍റെ തലസ്ഥാനമായ ലാസയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം പോകാം. തിബത്തിലെ ഷിഗട്സെ, ഗ്യാന്‍ട്സെ, ലാട്സെ, പ്രയങ് എന്നിവ സന്ദര്‍ശിച്ചും മാനസസരോവറിലെത്താം.