ഏകവീര ദേവീക്ഷേത്രം

ഇത്തവണത്തെ തീര്‍ത്ഥാടനത്തിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് പ്രശസ്തമായ ആദിമായ ഏകവീര ദേവീക്ഷേത്രത്തിലേക്കാണ്. മഹാരാഷ്ട്രയിലെ ധൂലിയയില്‍ പാഞ്ചാര്‍ നദിക്കരയിലാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഫോട്ടോഗാലറി


ദേവിയുടെ പുണ്യ ദര്‍ശനത്തിനായി മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്തിച്ചേരുന്നു.

ആദിശക്തി ഏകവീര ദേവി പരശുരാമന്‍റെ മാതാവാണെന്നാണ് പുരാണം. രേണുകയും ഏകവീരയും ആദിമായ പാര്‍വതീദേവിയുടെ അവതാരങ്ങളാണെന്നാണ് വിശ്വാസം. പൈശാചിക ശക്തികളുടെ നിഗ്രഹത്തിനായി ആദിമായ പല അവതാരങ്ങള്‍ എടുത്തിട്ടുണ്ട് . ജമദഗ്നി മഹര്‍ഷിയുടെ പത്നിയായ രേണുക പരശുരാമനെ പോലെ വീരനായ ഒരു പുത്രന് ജന്‍‌മം നല്‍കിയതു കാരണം ‘ഏക് വീര’ എന്നറിയപ്പെട്ടു എന്നും പുരാണങ്ങളില്‍ കാണുന്നു.

പാഞ്ചാര്‍ നദിയില്‍ പതിക്കുന്ന പ്രഭാത കിരണങ്ങള്‍ ദേവിയുടെ പാദ പങ്കജങ്ങളിലേക്ക് പ്രതിഫലിക്കുന്നത് തികച്ചും നയനാനന്ദകരമായ ഒരു കാഴ്ചയാണ്. ക്ഷേത്രത്തില്‍ ഏകവീര ദേവി വിഗ്രഹം കൂടാതെ ഗണപതിയുടെയും തുകായ് മാതയുടെയും വിഗ്രഹങ്ങള്‍ കൂടിയുണ്ട്. ക്ഷേത്ര കവാടത്തില്‍ ആനകളുടെ മനോഹര രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.

ക്ഷേത്ര മതില്‍ക്കകകത്ത് ഒരു പഴയ ഷാമി വൃക്ഷമുണ്ട്. അതിനടുത്തായി ഒരു ഷാമി ദേവ ക്ഷേത്രവും. ഇതാണ് ഇന്ത്യയിലെ ഏക ഷാമി ക്ഷേത്രമാണെന്ന് പറയാം. മഹാലക്ഷ്മി, ഭൈരവന്‍ ,ശീതളമാതാവ്, ഹനുമാന്‍ എന്നീ ഉപദേവതാ സ്ഥാനങ്ങളും ഇവിടെയുണ്ട്.

എത്തിച്ചേരാന്‍

WDWD
ധൂലിയ മുംബൈ-ആഗ്ര, നാഗ്പൂര്‍-സൂററ്റ് ദേശീയപാതകളുടെ ഓരത്താണ്. മുംബൈയില്‍ നിന്ന് 425 കിലോമീറ്റര്‍. റയില്‍ മാര്‍ഗ്ഗമാണെങ്കില്‍ മുംബൈയില്‍ നിന്ന് ചാലിസ്ഗാവിലെത്താം. ഇവിടെ നിന്ന് ധൂലിയയിലേക്കും ട്രെയിന്‍ ലഭിക്കും. 187 കി മീ അകലെ നാസിക്കിലാണ് ഏറ്റവും അടുത്ത വിമാനത്താവളം.