ഉജ്ജയിനിലെ മംഗല്‍നാഥ് ക്ഷേത്രം

FILEWD
മഹാകാളിയുടെ പട്ടണമെന്നാണ് ഉജ്ജയിനെ കുറിച്ചു പുരാണം പറയുന്നത്. ചൊവ്വാ ദേവന്‍റെ ജന്‍‌മസ്ഥലമായിട്ടു ഉജ്ജയിനെ ഇന്ത്യന്‍ ആചാര്യന്‍‌മാര്‍ പരിഗണിക്കുന്നു. ചൊവ്വാദേവ പൂജയിലൂടെ പ്രസിദ്ധമായ മംഗല്‍ നാഥ് ക്ഷേത്രമാണ് ഇന്ത്യന്‍ ആത്‌മീയതയില്‍ ഉജ്ജയിന്‍റെ പ്രത്യേകത. ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠയില്‍ എല്ലാ ചൊവ്വാഴ്ചകളിലും പൂജ നടത്താന്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉജ്ജയിനെ മദ്ധ്യപ്രദേശിന്‍റെ ആത്‌മീയ തലസ്ഥാനമായും പുരാണം പരിഗണിക്കുന്നുണ്ട്. ഗ്രഹാധിപന്‍‌മാരില്‍ ചൊവ്വാദേവന്‍ വളരെ ശക്തിയുള്ളതാണെന്നാണ് ഇന്ത്യന്‍ സങ്കല്പം. ചൊവ്വാദേവന്‍റെ അപ്രീതിയെ വിശ്വാസികളെല്ലാം ഭയക്കുന്നതിനാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനേകം ക്ഷേത്രങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലം വിഭിന്നമാണ് ഉജ്ജയിനിലെ മംഗല്‍നാഥ് ക്ഷേത്രം.

ചൊവ്വാഴ്‌ചകളിലാണ് പ്രാധാനമായും പൂജകള്‍ നടക്കുന്നത്. മാര്‍ച്ചിലെ അംഗാര ചതുര്‍ത്ഥിയിലാണ് പ്രത്യേക പൂജകള്‍. ഈ ദിവസങ്ങളില്‍ പൂജ ചെയ്താല്‍ മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉജ്ജനിയില്‍ നിന്നും ദൂരെയുള്ളവര്‍ പോലും പ്രത്യേക പൂജയ്‌ക്കായി എത്തുന്നു.ക്ഷേത്രത്തില്‍ വളര്‍ത്തുന്ന ആരതി തത്തകള്‍ പ്രസാദം സ്വീകരിക്കാന്‍ എത്തുന്നതോടെ പുലര്‍ച്ചെ ആറുമണിക്ക് ആരതി പൂജ ആരംഭിക്കും.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

FILEWD
ചൊവ്വാ ദേവന്‍ പക്ഷികളുടെ രൂപത്തില്‍ എത്തി പ്രസാദം സ്വീകരിക്കുമെന്നതാണ് വിശ്വാസം. കൃത്യ സമയത്ത് തത്തകളെ മോചിപ്പിക്കാന്‍ തയ്യാറാകുന്നില്ല എങ്കില്‍ തത്തകള്‍ ബഹളമുണ്ടക്കുമെന്ന് പൂജാരി നിരഞ്ജന്‍ ഭാരതി പറയുന്നു.

ശിവന്‍റെ രക്തത്തില്‍ നിന്നുമാണ് ചൊവ്വാ ഉണ്ടായതെന്നു സ്കന്ദപുരാണത്തില്‍ പറയുന്നു. ആയിരക്കണക്കിനു അസുരന്‍‌മാര്‍ സ്വന്തം രക്തത്തില്‍ നിന്നും ജനിക്കാന്‍ അന്ധകാസുരന്‍ ഒരിക്കല്‍ ശിവനില്‍ നിന്നും വരം നേടി. അനുഗ്രഹം നേടിയ അന്ധകാസുരന്‍ ലോകം മുഴുവന്‍ അക്രമം അഴിച്ചു വിട്ടു. ശല്യം അധികമായപ്പോള്‍ വിശ്വാസികള്‍ ശിവനെ പൂജിച്ചു പ്രസാദിപ്പിച്ച് രക്ഷിക്കാന്‍ ആവശ്യപ്പെട്ടു.

അന്ധകാസുരനുമായുള്ള യുദ്ധത്തിനിടയില്‍ കോപിഷ്ടനായ ശിവന്‍റെ വിയര്‍പ്പുകണങ്ങള്‍ ഉജ്ജയിനില്‍ പതിക്കുകയും ഉജ്ജയിന്‍ രണ്ടാകുകയും ചെയ്‌‌തു അതില്‍ ഒന്ന് ചൊവ്വാ ആയി ജനിച്ചു. പിന്നീട് അന്ധകാസുരനെ കൊന്നൊടുക്കിയ ശേഷം ഉജ്ജനിയുടെ ഒരു ഭാഗമായ ചൊവ്വയെ ശിവന്‍ സ്വന്തം രക്തത്തിലേക്ക് ചേര്‍ത്തു. അതുകൊണ്ടാണ് ചൊവ്വയ്‌ക്ക് ചുവപ്പു നിറം വരാന്‍ കാരണമെന്നു പുരാണം പറയുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

FILEWD
ജ്യോതിഷത്തില്‍ ചൊവ്വയുടേ സ്ഥാനം നാലിലും ഏഴിലും എട്ടിലും പന്ത്രണ്ടിലുമാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ രാശിയില്‍ പ്രത്യേക പൂജ ക്ഷേത്രത്തില്‍ നടത്തുന്നു. മംഗലനാഥ് ക്ഷേത്ര പൂജയിലൂടെ ചൊവ്വാദേവനെ തണുപ്പിക്കാനാകുമെന്നതാണ് മറ്റൊരു വിശ്വാസം ജീവിതം ആരംഭിക്കുന്ന നവ ദമ്പതികള്‍ ചൊവ്വാദോഷം അകറ്റാനായും ക്ഷേത്രത്തില്‍ പ്രത്യേക പൂജയ്‌ക്കയി എത്തുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ പൂജിച്ചു വന്നിരുന്ന സിന്ധ്യന്‍‌മാരുടെ രാജകുടുംബം പ്രതാപകാലത്തു പുതുക്കിപ്പണിത ക്ഷേത്രത്തിന്‍റെ രൂപമാണ് ഇപ്പോഴുള്ളത്.

ഭോപ്പാലില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലത്തില്‍ എത്താന്‍ ടാക്‍സി, ബസ് സൌകര്യങ്ങളുണ്ട്. താമസിക്കാന്‍ നല്ല ഹോട്ടലുകളും ധര്‍മ്മശാലകളും ഉജ്ജയിനിലുണ്ട്. മുംബൈ , ഇന്‍ഡോര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ട്രയിന്‍, വിമാന സൌകര്യങ്ങളുമുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക