അജ്മീര്‍ ദര്‍ഗ്ഗ: വിശുദ്ധിയുടെ പ്രതീകം

FILEFILE
ഇസ്ലാം മത പ്രചാരകരാണ് സൂഫി പണ്ഡിതന്‍‌മാര്‍. വിശുദ്ധരെന്നു കരുതുന്ന ഇവര്‍ മതനിഷ്ഠ, വ്യക്തി പ്രഭാവം, കര്‍മ്മനിഷ്ഠ, അനുഗ്രഹം ചൊരിയല്‍ എന്നിവയിലൂടെ ഇവര്‍ വ്യത്യസ്തരാകുന്നു‍. ഇസ്ലാം മത വിശ്വാസ പ്രകാരം 1190 മുതല്‍ 1232 വരെ അജ്മീറില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് മൊയിന്‍-ഉദ്-ദിന്‍. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാന സൂഫി സംഘടനയായ ചിഷ്ടി സുഫിയുടെ സ്ഥാപകനുമാണ്.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ മരണശേഷം ഖബര്‍ ഏറെ വിശുദ്ധിയോടെയാണ് പരിപാലിക്കുന്നത്. മൊയിന്‍-ഉദ്-ദിന്‍ ചിഷ്ടിയുടെ ഖബര്‍ പേറുന്നതിനാലാണ് അജ്മീരിലെ ഖൌജ മൊയിന്‍-ഉദ്-ദിന്‍ ദര്‍ഗ പ്രസിദ്ധമാകുന്നത്. ഇന്ത്യയിലെ എല്ലാ മത വിശ്വാസികളെയും ഒരു പോലെ ഈ ദര്‍ഗ്ഗ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ തന്നെ എല്ലാ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രങ്ങളേക്കാളും പ്രാധാന്യമേറുന്നു എന്ന വിശേഷണം കൂടി ഈ ദര്‍ഗ്ഗയ്‌ക്കുണ്ട്.

കുടീരത്തില്‍ വച്ചിരിക്കുന്ന കിരീടം സ്വര്‍ണ്ണ നിര്‍മ്മിതമാണ്. ദര്‍ഗയ്‌ക്ക് മുന്നിലെ തുറസ്സായ സ്ഥലത്തെ പള്ളി മുഗള്‍ ചക്രവര്‍ത്തിയായ ഷാ‍ജഹാന്‍ പണി കഴിപ്പിച്ചതാണ്. അകത്തെ മുറ്റവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ദര്‍ഗ്ഗാ ബസാറിലൂടെയാണ് പ്രവേശനം. ദര്‍ഗയുടെ വെള്ളിയില്‍ തീര്‍ത്ത വാതിലുകള്‍ കൊത്തു പണിയാല്‍ അലംകൃതമാണ്. വിശുദ്ധന്‍റെ ശവകുടീരം മാര്‍ബിള്‍ ഭിത്തിയാലും വെള്ളി അഴികളാലും മറച്ചിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള പ്രതേക മുറിയും ഉണ്ട്.

FILEFILE
മുഗള്‍ രാജവംശത്തിലെ ഒന്നിലധികം ഭരണാധികാരികള്‍ ചേര്‍ന്ന് പല ഘട്ടങ്ങളിലായാണ് ദര്‍ഗയുടെ പണി പൂര്‍ത്തിയാക്കിയത്. പല ഘട്ടങ്ങളിലായി പവലിയനും, വാതായനങ്ങളും പല തരം മോസ്ക്കുകളുമെല്ലാം എല്ലാം കൂടി ചേര്‍ന്ന് ഒരു വലിയ കെട്ടിട സമുച്ചയമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ഫോട്ടോ ഗാലറി കാണുക



FILEFILE
മുസ്ലീംങ്ങള്‍ മാത്രമല്ല മറ്റു മത വിഭാഗത്തില്‍ പെട്ട ആള്‍ക്കാരും അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗയിലേക്ക് ധാരാളമായി എത്തുന്നുണ്ട്. മൊയിന്‍-ഉദ്-ദിന്‍ ചിഷ്ടി മരിച്ച ദിവസമായ ഉറൂസിന് അനുഗ്രഹം വാങ്ങാനെത്തുന്നവരുടെ എണ്ണം ലക്‍ഷത്തിനും മേലെ ഉയരും. ഉറൂസിനോട് അനുബന്ധിച്ച് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്ക് അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ നിന്നു വരെ വിശ്വാസികള്‍ എത്തുന്നു.

ഈ ദിനങ്ങളില്‍ വിശുദ്ധനെ സ്തുതിച്ചു കൊണ്ടുള്ള ഖവാലി ഗാനങ്ങള്‍ ഗായകര്‍ പാടുന്നു. സന്ദര്‍ശകരായെത്തുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നത് ഖാദുമുകളാണ്. ഇവര്‍ വിശുദ്ധന്‍റെ വേലക്കാരാണെന്നു വിശ്വാസം. ഒരിക്കലെങ്കിലും അജ്മീറിലെ ദര്‍ഗ്ഗാ ഷെരീഫില്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങിപ്പോകില്ല എന്നതാണ് വിശ്വാസം.

ഒരോ തവണയും എത്തുന്ന എല്ലാ സന്ദര്‍ശകരും നിറവോടെയാണ് തിരിച്ചു പോകുക. ഒരോ വിശ്വാസിക്കും ആശംസകള്‍ തൊട്ട് പലതരം വസ്തുക്കള്‍ വരെ ഇവിടെ നിന്നും ലഭിക്കും. പട്ട്, പൂക്കള്‍, അത്തര്‍( സുഗന്ധ ദ്രവ്യങ്ങള്‍) അജ്മീര്‍ ഷെരീഫ് ദര്‍ഗ്ഗയിലെ പ്രത്യേക ചന്ദനത്തടികള്‍ എന്നിങ്ങനെയാണ് അവ. അതിലുപരി ഹൃദയത്തില്‍ തട്ടുന്ന ആശംസകളും നന്ദി വാക്കുകളും കൊണ്ട് വിശ്വാസിക്കും നിറവ് അനുഭവമാകുന്നു.

FILEFILE
കണ്ണു നിറയ്‌ക്കുന്ന മനോഹാരിതകള്‍ ഏറെയുള്ള രാജസ്ഥാനില്‍ എത്തുന്നവര്‍ക്ക് ഒരു വേളയെങ്കിലും അജ്മീറിലെ ദര്‍ഗ്ഗാ ഷെരീഫ് സന്ദര്‍ശിക്കാതെ പോകാനാകില്ല. ആത്മീയമായിട്ടായാലും അല്ലാതെയായാലും. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും എപ്പോല്‍ വേണമെങ്കിലും ദര്‍ഗ്ഗ സന്ദര്‍ശിക്കാനാകും.


FILEFILE
എത്തിച്ചേരാനുള്ള മാര്‍ഗ്ഗം

റയില്‍‌വേ: പശ്ചിമ റയില്‍‌വേയുടെ ഡല്‍‌ഹി അഹമ്മദാബദ് റയില്‍‌വേ ജംഗ്ഷനാണ് അജ്മീര്‍. രാജസ്ഥാനിലെ എല്ലാ പട്ടണങ്ങളില്‍ നിന്നും ഇവിടെയെത്താം.

റോഡ് ഗതാഗതം: 135 കിലോ മീറ്റര്‍ അകലെയുള്ള ജയ്‌പൂരില്‍ നിന്നും 198 കിലോ മീറ്റര്‍ അപ്പുറത്തുള്ള ജോധ് പൂരില്‍ നിന്നും 335 കിലോ മീറ്റര്‍ അപ്പുറത്തുള്ള ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. ഉറൂസ് പോലുള്ള പ്രത്യേക അവസരത്തില്‍ ഇന്ത്യയുടെ എല്ലാ പ്രധാന പട്ടണങ്ങളില്‍ നിന്നും ബസ് എത്തുന്നു.