ഇന്ന് വൈകുണ്ഠ ഏകാദശി: വിഷ്ണുക്ഷേത്രങ്ങളിൽ അതിപ്രധാനം

എ കെ ജെ അയ്യര്‍

വ്യാഴം, 13 ജനുവരി 2022 (10:47 IST)
ഏകാദശികളിൽ പ്രധാനമായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ഇന്നാണ് വരുന്നത്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി കണക്കാക്കുന്നത്. വിഷ്ണുഭഗവാന് പ്രധാനമായ വ്യാഴാഴ്ച തന്നെ ഇത്തവണ വൈകുണ്ഠ ഏകാദശി വരുന്നത് എന്നതും പ്രധാന വിശേഷമാണ്. അതിനാൽ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം ഇരട്ടി ഫലദായകം എന്നാണു വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളിൽ എല്ലാം ഈ ദിവസം അതീവ പ്രാധാന്യമുള്ളതാണ്.

ഈ ദിവസങ്ങളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിൽ അഥവാ കിഴക്കേ വാതിൽ വഴി ഉള്ളിൽ പ്രവേശിച്ചു ഭഗവത് ദർശനം, മറ്റു പൂജകൾ എന്നിവയ്ക്ക് ശേഷം മറ്റൊരു വാതിൽ കൂടി പുറത്തു കടക്കുമ്പോൾ സ്വർഗ്ഗ വാതിൽ കടക്കുന്നതിനു തുല്യമാണ്.

ഈ ദിവസം ഭക്തർ ഏകാദശി വ്രതം നോറ്റാണ് ക്ഷേത്ര ദർശനം നടത്തുന്നത്. വിഷ്ണു ക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയും പ്രത്യേകം പ്രത്യേകം പൂജയും എഴുന്നള്ളത്തും മറ്റും നടക്കും. ഈ ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശിക്കും മകര സംക്രാന്തിക്കും രാത്രി എട്ടര മണിക്ക് പൊന്നും ശീവേലി ഉണ്ടായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍